കൊച്ചി : ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങളില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. ഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ കോടതി കൂടുതല്‍ ഇളവ് അനുവദിച്ചു.
വാവര് നട, മഹാകാണിക്ക, ലോവര്‍ തിരുമുറ്റം, വലിയ നടപ്പന്തല്‍, അടക്കമുള്ള സ്ഥലങ്ങളിലെ ബാരിക്കേഡ് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ നീക്കാന്‍ കോടതി ഉത്തരവിട്ടു. ശബരിമലയില്‍ രാത്രി 11 ന് ശേഷം തീര്‍ത്ഥാടകരെ തടയരുതെന്നും കെ.എസ്.ആര്‍.ടി.സി ടൂ വേ ടിക്കറ്റിന് നിര്‍ബന്ധിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
കലാകാരന്മാര്‍ക്ക് ശബരിമലയില്‍ അവരുടെ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതില്‍ നിയന്ത്രണമുണ്ടോ എന്നും കോടതി ചോദിച്ചു. ശിവമണിക്ക് നടപന്തലില്‍ പരിപാടി അവതരിപ്പിക്കാന്‍ അനുമതി നിഷേധിച്ച സംഭവം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ ചോദ്യം. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
from mangalam.com https://ift.tt/2Bc13Fz
via IFTTT
No comments:
Post a Comment