ഒമാനില്‍ ബംഗ്ലാദേശികളെ കടത്തിവെട്ടി ഇന്ത്യക്കാര്‍ അംഗബലത്തില്‍ ഒന്നാമത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 12, 2018

ഒമാനില്‍ ബംഗ്ലാദേശികളെ കടത്തിവെട്ടി ഇന്ത്യക്കാര്‍ അംഗബലത്തില്‍ ഒന്നാമത്

മസ്‌കത്ത് : ഒമാനിലെ പ്രവാസികളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍. ഇതുവരെ തൊട്ടു മുന്‍പിലുണ്ടായിരുന്ന ബംഗ്ലാദേശികളെ കടത്തിവെട്ടിയാണ് ഇന്ത്യക്കാര്‍ ഒന്നാമതെത്തിയിരിക്കുന്നത്. നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്റെ ഒക്‌ടോബര്‍ മാസത്തെ കണക്കനുസരിച്ച് 6,64,227 ഇന്ത്യക്കാരാണ് രാജ്യത്തുള്ളത്.

ബംഗ്ലാദേശികള്‍ 6.63,618. ഇന്ത്യക്കാരില്‍ 6,16,112 പുരുഷന്മാരും 48,115 വനിതകളും ഉള്‍പ്പെടുന്നു. ഇതില്‍ വലിയൊരു വിഭാഗം മലയാളികളാണ്. കഴിഞ്ഞ ഡിസംബറിലെ കണക്കുകള്‍ അനുസരിച്ച് 6,88,226 ഇന്ത്യക്കാരും 6,92,164 ബംഗ്ലാദേശികളുമാണ് ഒമാനില്‍ ഉണ്ടായിരുന്നത്.

2016 സെപ്റ്റംബര്‍ മുതല്‍ അവിദഗ്ധ തൊഴിലാളികളടെ പ്രവേശനം രാജ്യത്ത് നിര്‍ത്തിവച്ചതോടെ ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ എണ്ണം ക്രമാനുഗതമായി കുറഞ്ഞു. വിദഗ്ധ തൊഴിലാളികള്‍ക്ക് നിയന്ത്രണം ഇല്ലെങ്കിലും രാജ്യത്ത് സ്വദേശി വത്കരണം നടപ്പാക്കി വരികയാണ്.



from mangalam.com https://ift.tt/2BdDKvn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages