കണ്ണന്‍ദേവന്‍ മാനേജരുടെ ബംഗ്ലാവിന് തീപിടിച്ചെന്ന് സന്ദേശം; ചീറിപ്പാഞ്ഞെത്തിയ അഗ്നിശമന സേനയെ പറ്റിച്ചത് അജ്ഞാതന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 10, 2018

കണ്ണന്‍ദേവന്‍ മാനേജരുടെ ബംഗ്ലാവിന് തീപിടിച്ചെന്ന് സന്ദേശം; ചീറിപ്പാഞ്ഞെത്തിയ അഗ്നിശമന സേനയെ പറ്റിച്ചത് അജ്ഞാതന്‍

ഇടുക്കി: ശനിയാഴ്ച ഉച്ചയോടെ ഇടുക്കി നല്ലതണ്ണിയിലെ കണ്ണന്‍ദേവന്‍ കമ്പനിയുടെ ബംഗ്ലാവില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ ദൂരെയുള്ള ഫയര്‍ഫോഴ്‌സിന്റെ ഓഫീസിലേക്ക് ഫോണ്‍ സന്ദേശമെത്തി. ബംഗ്ലാവിന് തീപിടിച്ചു. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ സംഭവസ്ഥലത്ത് പാഞ്ഞെത്തിയ സേനാംഗങ്ങള്‍ കബളിപ്പിക്കപ്പെട്ടു.

മൂന്നാര്‍ നല്ലതണ്ണിയില്‍ പ്രവര്‍ത്തിക്കുന്ന സേനയുടെ ഓഫീസിലേക്ക് ശനിയാഴ്ച ഉച്ചയ്ക്ക് 12.30-നാണ് കന്നിമലയിലെ കണ്ണന്‍ദേവന്‍ കമ്പനി മാനേജരുടെ ബംഗ്ലാവിന് തീപിടിച്ചുവെന്ന ഫോണ്‍ സന്ദേശമെത്തിയത്.

സന്ദേശം കിട്ടിയ ഉടന്‍ തന്നെ സേനയുടെ ചെറുതും വലുതുമായ രണ്ട് വാഹനങ്ങള്‍ തന്നെ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. എന്നാല്‍, സ്ഥലത്തെത്തി അന്വേഷിച്ചപ്പോള്‍ മാത്രമാണ് സന്ദേശം വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഓഫീസിലേക്ക് വിളിച്ച നമ്പരിലേക്ക് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു.

അഗ്‌നിരക്ഷാ സേന വിഭാഗത്തിലേക്ക് വിളിച്ച് കബളിപ്പിക്കുന്നത് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയോ, 10,000 രൂപ പിഴ ഈടാക്കുകയോ ചെയ്യാവുന്ന കുറ്റമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അധികാരികളെ വിവരമറിയിച്ചശേഷം നടപടികളെടുക്കുമെന്ന് സേനാംഗങ്ങള്‍ അറിയിച്ചു.



from mangalam.com https://ift.tt/2RJgvjH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages