പിറവംപള്ളിയില്‍ പോലീസ്, ആത്മഹത്യാ ഭീഷണിയുമായി വിശ്വാസികള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 10, 2018

പിറവംപള്ളിയില്‍ പോലീസ്, ആത്മഹത്യാ ഭീഷണിയുമായി വിശ്വാസികള്‍

പിറവം: പിറവം പള്ളിക്കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കാൻ പള്ളി പരിസരത്ത് പോലീസെത്തി. എന്നാൽ പ്രതിഷേധവുമായി യാക്കോബായ വിഭാഗക്കാർ രംഗത്തെത്തുകയും പള്ളിയുടെ ഗേറ്റ് അകത്തുനിന്ന് പൂട്ടുകയും ചെയ്തു. പള്ളിയുടെ ഉടമസ്ഥാവകാശം ഓർത്തഡോക്സ് വിഭാഗത്തിനു വിട്ടുകൊടുക്കണമെന്നാണ് സുപ്രീം കോടതി വിധി. ഇത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പോലീസെത്തിയത്. യാക്കോബായ വിശ്വാസികളിൽ ചിലർ പള്ളിയുടെ മുകളിൽ കയറി പ്രതിഷേധിക്കുന്നുണ്ട്. ഇവരിൽ ഒരാൾ ആത്മഹത്യാ ഭീഷണി മുഴക്കി.ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുമെന്നായിരുന്നു ഭീഷണി. പോലീസിനെ അകത്തു കയറാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് യാക്കോബായ വൈദികരും വിശ്വാസികളും.ബസേലിയോസ് തോമസ് പ്രഥമൻ കാത്തോലിക്കാ ബാവയും മറ്റു വൈദികരും വിശ്വാസികളും നിലവിൽ പള്ളിക്കകത്തുണ്ട്. വിധി നടപ്പാക്കാൻ സഹകരിക്കണമെന്ന് പോലീസ് അഭ്യർഥിച്ചെങ്കിലും സ്ത്രീകളടക്കമുള്ള വിശ്വാസികൾ ചെറുത്തു. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. content highlights:Police arrives piravom church devotees stages protest


from mathrubhumi.latestnews.rssfeed https://ift.tt/2EnZadg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages