ജെയ്പൂര്‍: രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ സി.പി.എമ്മിന് വിജയം. ബദ്ര മണ്ഡലത്തില്‍ നിന്ന് ബല്‍വാന്‍, ദുംഗ്ര മണ്ഡലത്തില്‍ നിന്ന് ഗിര്‍ധരിലാല്‍ എന്നിവര്‍ വിജയിച്ചു. രാജസ്ഥാനില്‍ 29 സീറ്റുകളിലാണ് സി.പി.എം മത്സരിച്ചത്. രണ്ട് സീറ്റുകളില്‍ വിജയിക്കുകയും ഏഴോളം സീറ്റുകളില്‍ മികച്ച മത്സരം കാഴ്ച വയ്ക്കാനും സി.പി.എമ്മിനായി.
ബി.ജെ.പി മികച്ച വിജയം നേടിയ 2013ലെ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് സീറ്റുകളൊന്നും ലഭിച്ചിരുന്നില്ല. ഇതിന് മുമ്പ് 2008ലാണ് സി.പി.എം ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. അന്ന് മൂന്ന് മണ്ഡലങ്ങളില്‍ സി.പി.എം വിജയം നേടിയിരുന്നു.
വസുന്ധര രാജെ സര്‍ക്കാരിനെതിരെ കര്‍ഷകരെ ഇറക്കി സി.പി.എം നടത്തിയ പോരാട്ടമാണ് പാര്‍ട്ടിക്ക് രാജസ്ഥാനില്‍ നേട്ടമായത്. കര്‍ഷകര്‍ക്ക് ജലസേചന സൗകര്യങ്ങള്‍ നല്‍കുക, കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുക, ഉയര്‍ന്ന വൈദ്യുത ചാര്‍ജ് പിന്‍വലിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സി.പി.എം കര്‍ഷക പ്രക്ഷോഭം സംഘടിപ്പിച്ചത്.
from mangalam.com https://ift.tt/2Em0WeE
via IFTTT
No comments:
Post a Comment