കോട്ടയം : ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ പൂഞ്ഞാല്‍ എംഎല്‍എ പി.സി ജോര്‍ജിന് ചീമുട്ടയേറ്. മണ്ഡലത്തിലെ പൂഞ്ഞാര്‍ പെരിങ്ങുളം റോഡ് ആധുനിക രീതിയില്‍ പുനര്‍നിര്‍മ്മിക്കുന്നതിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കവേ ഉണ്ടായ ഡിവൈഎഫ്‌ഐ പ്രതിഷേധത്തിനിടെയാണ് ചീമുട്ടയേറ് ഉണ്ടായത്.
പദ്ധതിയെ കുറിച്ച് ഭരണകക്ഷിയോട് കൂടിയാലോചന നടത്താതെയാണ് ഉദ്ഘാടനം നടത്തുന്നതെന്നായിരുന്നു ആരോപണം. തുടര്‍ന്ന് പി.സി ജോര്‍ജും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റം ഉണ്ടായി. 'എറിഞ്ഞവനെ താന്‍ കണ്ടുവെന്നും അവനെ ഞാന്‍ വീട്ടില്‍ കയറി തല്ലു'മെന്നും എംഎല്‍എ വിളിച്ചു പറഞ്ഞു. 'നീ വീട്ടില്‍ കിടന്നുറങ്ങില്ല, ഓര്‍ത്തോ.. പേടിപ്പിക്കാമെന്ന് കരുതേണ്ട' എന്നു പറഞ്ഞ പി.സി പ്രതിഷേധത്തെ തുടര്‍ന്ന് തിരക്കിട്ട് ഉദ്ഘാടനം നടത്തി തിരിച്ചു പോയി.
from mangalam.com http://bit.ly/2T9riEi
via IFTTT
No comments:
Post a Comment