കോട്ടയം: ഈ മണ്ഡല കാലത്ത് തന്നെ ദളിത് ആദിവാസി സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുമെന്നു ആദിവാസി അവകാശ പുന:സ്ഥാപന സമിതി ചെയര്‍ മാന്‍ സണ്ണി എം കപിക്കാട്. തടയാന്‍ എത്തുന്ന സംഘപരിവാറുകരെ ബലം പ്രയോഗിച്ചോ വെടിവെച്ചോ മാറ്റേണ്ട ചുമതല സര്‍ക്കാരിനും പോലീസിനുമാണെന്നും ഇന്ന് രണ്ടു സ്ത്രീകളെ തിരിച്ചയച്ച പ്രവര്‍ത്തി സര്‍ക്കാരും പോലീസും സംഘപരിവാറും ചേര്‍ന്ന് നടത്തുന്ന നാടകമാണെന്നും പോലീസ് സംഘപരിവാറിന്റെ ചാരപ്പണി ചെയ്തു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പോലീസില്‍ തന്നെയുള്ള ഒരു വിഭാഗം സംഘപരിവാറിന് വേണ്ടി ചാരപ്പണിയും ചെയ്യുന്നു. രഹ്നാഫാത്തിമ കയറാന്‍ ചെന്നപ്പോള്‍ മുതല്‍ കൃത്യമായ ചാരപ്പണിയാണ് നടക്കുന്നത്. ആര്‍ക്കും അറിയാത്ത സ്ത്രീകളാണ് ശബരിമലയില്‍ പ്രവേശിക്കാന്‍ ഇന്ന് എത്തിയ കോഴിക്കോടുകാരി ബിന്ദുവും മലപ്പുറംകാരി കനകദുര്‍ഗ്ഗയും. എന്നാല്‍ ഇവര്‍ എത്തി അഞ്ചു മിനിറ്റിനുള്ളില്‍ ജനം ടിവി ചാനലില്‍ റിപ്പോര്‍ട്ട് വന്നു. പോലീസ് സംഘപരിവാറിന് ചാരപ്പണി നടത്തുന്നത് ഉത്തമ ഉദാഹരണമാണ്. എങ്ങിനെയാണ് ഇത്ര വേഗത്തില്‍ സംഘപരിവാറിന് വിവരം കിട്ടുന്നത്?.
ശബരിമലയില്‍ ഭരണം നടത്തുന്നത് സംഘപരിവാറാണോ? മണ്ഡലകാലത്ത് ഭക്തര്‍ വന്നുപോകുന്ന ശബരിമലയില്‍ എങ്ങിനെയാണ് ആയിരക്കണക്കിന് പേര്‍ തമ്പടിക്കുപ്പെടുന്നതെന്ന് സര്‍ക്കാര്‍ പറയണം. ദര്‍ശനം കഴിഞ്ഞ് മലയിറങ്ങുന്നത് പത്തോ ഇരുപത്തഞ്ചോ പേര്‍ വീതമാണ്. എന്നാല്‍ പ്രതിഷേധം വരുമ്പോള്‍ എങ്ങിനെയാണ് ഇവര്‍ മൂന്നൂറും അഞ്ഞൂറുമായി മാറുന്നത്?. എവിടെയാണ് ഇവരെല്ലാം ഒളിച്ചിരിക്കുന്നത്?
സുപ്രീംകോടതി വിധി മറിക്കാന്‍ പോലീസും സര്‍ക്കാരും സംഘപരിവാറും ചേര്‍ന്ന് നടത്തുന്ന നാടകമാണ് കണ്ടുകൊണ്ടിരിക്കുന്നത്. തങ്ങള്‍ക്ക് സ്ഥിതി നടപ്പാക്കാന്‍ കഴിയില്ലെന്ന് വരുത്തിത്തീര്‍ത്ത് ജനുവരി 22 ന് ഇതേ കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ വിധി മറിച്ചാക്കാനുള്ള ഗൂഡ നീക്കമാണ്. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ പോലീസിനും സര്‍ക്കാരിനും ഒരു ആര്‍ജ്ജവവുമില്ല. ശബരിമലയില്‍ പ്രവേശിപ്പിക്കാതെ സ്ത്രീകളെ തിരിച്ചയയ്ക്കുന്ന സര്‍ക്കാര്‍ പരമോന്നത കോടതിയുടെ വിധി നടപ്പാക്കാന്‍ പറ്റുന്നില്ലെന്ന് കാണിക്കാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
[IMG]
പോലീസും സര്‍ക്കാരും ശക്തമാണെങ്കില്‍ അത് അറിയിക്കാന്‍ സ്ത്രീകളെ പ്രവേശിപ്പിക്കുകയാണ് വേണ്ടത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനമാണ് എടുക്കേണ്ടത്. സുപ്രീംകോടതിയെ അംഗീകരിക്കില്ലെന്ന പ്രഖ്യാപനമാണ് പന്തളത്തെ ശശികുമാരവര്‍മ്മ നടത്തിക്കൊണ്ടിരിക്കുന്നത്. ഇയാള്‍ക്കെതിരേ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടത്. ഭരണഘടന അംഗീകരിക്കാത്തവര്‍ രാജ്യദ്രോഹികളാണ്.
ശബരിമലയില്‍ നടക്കുന്നത് മനുഷ്യരെ വിഡ്ഡികളാക്കുന്ന ഈ നാടകമല്ലെങ്കില്‍ പിന്നെ ശബരിമലയില്‍ പ്രവേശനത്തിനായി എത്തുന്ന സ്ത്രീകളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന പോലീസ് എന്തുകൊണ്ടാണ് ഇവരുടെ ആക്രമിക്കപ്പെട്ട വീടുകള്‍ സംരക്ഷിക്കാന്‍ കൂട്ടാക്കാത്തത്. ദളിത് ആദിവാസി സ്ത്രീകളുടെ സംഘം ഈ മണ്ഡല കാലത്ത് തന്നെ ശബരിമലദര്‍ശനം നടത്തും. തടയാന്‍ എത്തുന്നവരെ ബലം പ്രയോഗിച്ചോ വെടിവെച്ചോ മാറ്റാന്‍ സര്‍ക്കാരിനാണ് ബാദ്ധ്യത. പാവപ്പെട്ട ആദിവാസികള്‍ക്ക് നേരെയാണെങ്കില്‍ പോലീസിന് വെടിവെയ്ക്കുമെല്ലോയെന്നും അദ്ദേഹം ചോദിച്ചു.
തങ്ങളുടെ സ്ത്രീകളെ സംഘപരിവാറുകാര്‍ക്ക് ആക്രമണത്തിന് വിട്ടു കൊടുക്കാന്‍ കഴിയില്ല. അതുകൊണ്ട് ദളിത് ആദിവാസി സ്ത്രീകള്‍ വരുന്നത് സംരക്ഷിക്കാന്‍ കഴിയുന്ന പുരുഷന്മാര്‍ക്ക് ഒപ്പം ആയിരിക്കും. തൊഴാന്‍വേണ്ടിയാണ് തങ്ങള്‍ പോകുന്നതെന്നും അവസരം ഉണ്ടാക്കിത്തരണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും സണ്ണി എം കപിക്കാട് പ്രതികരിച്ചു. ഇന്ന് ശബരിമല ദര്‍ശനത്തിനായി എത്തിയ കോഴിക്കോട്, മലപ്പുറം സ്വദേശികളായ കനകദുര്‍ഗ്ഗയ്ക്കും ബിന്ദുവിനും പകുതി വഴിയില്‍ ശബരിമലദര്‍ശന യാത്ര അവസാനിപ്പിച്ച് മടങ്ങേണ്ടി വന്നിരുന്നു.
from mangalam.com http://bit.ly/2CxYVdv
via IFTTT
No comments:
Post a Comment