സി.ബി.എസ്.ഇ പരീക്ഷാ കലണ്ടര്‍ പുറത്തിറക്കി; 10ാം ക്ലാസ് പരീക്ഷ ഫെബ്രു.21 മുതല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 24, 2018

സി.ബി.എസ്.ഇ പരീക്ഷാ കലണ്ടര്‍ പുറത്തിറക്കി; 10ാം ക്ലാസ് പരീക്ഷ ഫെബ്രു.21 മുതല്‍

ന്യുഡല്‍ഹി: സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകള്‍ക്കുള്ള തീയതികള്‍ പ്രസിദ്ധീകരിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ കലണ്ടര്‍ ആണ് ഞായറാഴ്ച പുറത്തിറക്കിയത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ ഫെബ്രുവരി 15ന് ആരംഭിച്ച് ഏപ്രില്‍ മൂന്നിന് അവസാനിക്കും. പത്താം ക്ലാസ് പരീക്ഷകള്‍ ഫെബ്രുവരി 21ന് ആരംഭിച്ച് മാര്‍ച്ച് 29ന് അവസാനിക്കുന്ന വിധത്തിലാണ് ഷെഡ്യൂള്‍. ജൂണ്‍ ആദ്യ ആഴ്ച ഫലപ്രഖ്യാപനം ഉണ്ടാകും.

വൊക്കേഷണല്‍ സബ്ജക്ടുകള്‍ ആണ് ഇത്തവണ ആദ്യം നടക്കുക. മെയിന്‍ സബ്ജക്ടുകള്‍ മാര്‍ച്ചിലാണ് തുടങ്ങുക. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന് മതിയായ സാവകാശം ലഭിക്കുന്നുണ്ടെന്നും ഡല്‍ഹി യൂണിവേഴ്‌സ്റ്റി പ്രവേശനവും മുന്നില്‍ കണ്ടാണ് തീയതി നിശ്ചയിച്ചിരിക്കുന്നതെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി.

സാധാരണ പരീക്ഷകള്‍ മാര്‍ച്ചില്‍ ആരംഭിച്ച് ഏപ്രില്‍ അവസാനം വരെ നീണ്ടുനില്‍ക്കുന്ന രീതിയായിരുന്നു. ഈ സമ്പ്രദായത്തിനാണ് ഇത്തവണ മാറ്റം വന്നിരിക്കുന്നത്. പരീക്ഷകള്‍ നേരത്തെ ആരംഭിക്കുന്ന സാഹചര്യത്തില്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി 15നകം പൂര്‍ത്തിയാക്കണമെന്ന് സ്‌കൂളുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.



from mangalam.com http://bit.ly/2T8nkeW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages