‘സര്‍ക്കാര്‍ കോടതിവിധി നടപ്പാക്കൂന്നില്ലെങ്കില്‍ കേരളത്തിലെ ദലിത് ആദിവാസി സ്ത്രീകള്‍ അത് നടപ്പാക്കും ;നൂറുകണക്കിന് സത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കും മണ്ഡലകാലത്ത് തന്നെ’ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 24, 2018

‘സര്‍ക്കാര്‍ കോടതിവിധി നടപ്പാക്കൂന്നില്ലെങ്കില്‍ കേരളത്തിലെ ദലിത് ആദിവാസി സ്ത്രീകള്‍ അത് നടപ്പാക്കും ;നൂറുകണക്കിന് സത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കും മണ്ഡലകാലത്ത് തന്നെ’

ശബരിമല സ്ത്രീ​‍പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ കോടതി വിധി നടപ്പാക്കൂന്നില്ലെങ്കില്‍ കേരളത്തിലെ ദലിത് ആദിവാസി സ്ത്രീകള്‍ അത് നടപ്പാക്കും. എന്ത് തടസങ്ങളുണ്ടായാലും ഈ മണ്ഡലകാലത്ത് തന്നെ ദലിത് ആദിവാസി സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചിരിക്കുമെന്ന് സണ്ണി എം
കപിക്കാട്. വില്ലുവണ്ടി യാത്രയുടെ സമാപന സമ്മേളനത്തില്‍ സംഘപരിവാറല്ല ആര് തടഞ്ഞാലും ഈ മണ്ഡലകാലത്ത് തന്നെ നൂറുകണക്കിന് സത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുമെന്ന അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കി.

സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് നടപ്പാക്കുകയാണ് വേണ്ടത്. വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ നിസ്സഹായമാണെങ്കില്‍ അത് സുപ്രീം കോടതിയെ അറിയിക്കണം. സ്ത്രീകള്‍ വരുമ്പോള്‍ സംഘപരിവാര്‍ തടയുന്നു, സ്‌റ്റേറ്റിന് ഒന്നും ചെയ്യാനില്ലെന്ന നിസ്സഹായവസ്ഥ വെളിപ്പെടുത്തുന്നു. രഹന ഫാത്തിമ പോകുന്നത് മുതല്‍ ഇപ്പോള്‍ വരെ നടക്കുന്നത് അതേ കാര്യം തന്നെയാണ്.

സര്‍ക്കാര്‍ മുന്‍കൂട്ടി അനുമതി നല്‍കിയ ശേഷം ശബരിമലയില്‍ എത്തിയ മനീതി മന്‍ട്രം സ്ത്രീകളെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിക്കുന്നത് ശബരിമല സംഘപരിവാറിന്റെ കയ്യിലാണെന്നും അവര്‍ സൃഷ്ടിക്കുന്ന ആള്‍ക്കുട്ടം ശക്തമാണെന്ന് വരുത്തിത്തീര്‍ക്കുന്ന കാര്യമാണ്. ഇതിനുള്ള സഹായമാണ് പൊലീസ് ചെയ്തുകൊണ്ടിരിക്കുന്നത്.അതുകൊണ്ടു തന്നെ കേരളത്തിലെ പൊലീസില്‍ വിശ്വാസം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്.

ശബരിമലയിലെത്തിയ തമിഴ്‌നാട്ടില്‍ നിന്നുള്ള മനിതി പ്രവര്‍ത്തകരെ തിരിച്ചയച്ചത് സംഘപരിവാറും പൊലീസും തമ്മിലുള്ള ഗൂഢാലോചനയുടെ ഫലമാണ്. മനിതി പ്രവര്‍ത്തകര്‍ സര്‍ക്കാരിനെ നേരത്തെ അറിയിച്ചാണ് ശബരിമലയിലെത്തിയത്. സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്ന് അവര്‍ക്ക് ഉറപ്പുനല്‍കുകയും ചെയ്തു. അവര്‍ക്ക് സ്വയരക്ഷക്കായി പൊലീസ് ഗാര്‍ഡ് റൂമില്‍ ഓടിക്കയറേണ്ടി വന്ന നിസ്സഹായ സാഹചര്യമുണ്ടാക്കുന്നതില്‍ നിരീക്ഷണ സമിതിയ്ക്കോ ദേവസ്വം ബോര്‍ഡിനോ അല്ല സര്‍ക്കാരിനാണ് അതിന്റെ ഉത്തരവാദികള്‍.

ഈ ഗൂഢാലോചനക്ക് സര്‍ക്കാര്‍ വഴങ്ങിക്കൊടുക്കുകയാണ്. ഇത്തരം കാര്യങ്ങള്‍ മോശം സാമൂഹിക അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. ഇതില്‍ ആര്‍എസ്എസിന് മാത്രമല്ല പൊലീസിനും പങ്കുണ്ട്. കഴിഞ്ഞ രണ്ടര മാസമായി പൊലീസ് ഇതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അനുമതി വാങ്ങി എത്തിയ മനീതി പ്രവര്‍ത്തകര്‍ നേരിട്ടത് ഇതിന് മുമ്പ് സ്ത്രീകള്‍ പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ നടന്ന അതേ കാര്യങ്ങളാണ്.



from mangalam.com http://bit.ly/2CxYNux
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages