ന്യൂഡൽഹി: ബിജെപിക്കെതിരായ പോരാട്ടങ്ങളിൽ അണിചേരാൻ കോൺഗ്രസുമായുള്ള ശത്രുത ആം ആദ്മി പാർട്ടി ഉപേക്ഷിക്കണമെന്ന് ഡിഎംകെ നേതാവ് എംകെസ്റ്റാലിന്റെ ഉപദേശം. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം അരവിന്ദ് കെജ്രിവാളുമായി സംസാരിക്കുകയായിരുന്നു സ്റ്റാലിൻ. കോൺഗ്രസിനോട് പ്രതികൂല സമീപനം സ്വീകരിക്കരുത്. വിശാലപ്രതിപക്ഷ സഖ്യം രാജ്യത്തിനാവശ്യമാണ്. താങ്കൾക്കതിൽ പ്രധാനപ്പെട്ട പങ്ക് വഹിക്കാനാവും. കെജ്രിവാളിനോട് സ്റ്റാലിൻ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഇരുവരും തമ്മിൽ അരമണിക്കൂറോളം ചർച്ച നടത്തിയതായാണ് വിവരം. നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുളളയും കോൺഗ്രസ്-ആം ആദ്മി പാർട്ടി ബന്ധത്തെക്കുറിച്ച് സമാന അഭിപ്രായം മുമ്പ് രേഖപ്പെടുത്തിയിരുന്നു. ഈഗോയും സൂക്ഷിച്ചിരുന്നാൽ നഷ്ടങ്ങളേ ഉണ്ടാവൂ എന്നായിരുന്നു കോൺഗ്രസിനെ ഒമർ അബ്ദുള്ള ഓർമ്മിപ്പിച്ചത്. കോൺഗ്രസ് ഒരിക്കലും തങ്ങളോട് മൃദുസമീപനം സ്വീകരിച്ചിട്ടില്ലെന്നാണ് ആം ആദ്മി പാർട്ടി പറയുന്നത്. രാഹുൽ ഗാന്ധി തങ്ങളെ നേരിട്ട് സമീപിക്കാത്തിടത്തോളം ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കേണ്ടതില്ലെന്നായിരുന്നു കഴിഞ്ഞ വർഷം ആം ആദ്മി പാർട്ടിയുടെ തീരുമാനം. രാഹുൽ ഗാന്ധിയും അരവിന്ദ് കെജ്രിവാളും ആദ്യമായി വേദി പങ്കിട്ടത് കഴിഞ്ഞ നവംബർ 30നായിരുന്നു. കർഷക പ്രക്ഷോഭത്തെ അഭിസംബോധന ചെയ്യുന്ന വേദിിലായിരുന്നു അത്. കർണാടക മുഖ്യമന്ത്രിയായി എച്ച്.ഡി.കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലും കെജ്രിവാൾ പങ്കെടുത്തിരുന്നു. വിശാലപ്രതിപക്ഷ സഖ്യത്തിന്റെ ശക്തിപ്രകടന വേദിയായാണ് അന്ന് അത് വിലയിരുത്തപ്പെട്ടത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വിളിച്ചുചേർത്തിരിക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുക്കാമെന്ന് കെജ്രിവാൾ സമ്മതിച്ചതിനെ നല്ല നീക്കമായാണ് രാഷ്ട്രീയവൃത്തങ്ങൾ വിലയിരുത്തുന്നത്. രാഹുൽ ഗാന്ധിയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കോൺ്ഗ്രസുമായി സഖ്യം ചേരാനുള്ള കെജ്രിവാളിന്റെ നീക്കങ്ങൾ 2013ൽ തന്നെ പരാജയപ്പെട്ടിരുന്നു. അന്ന് കോൺഗ്രസ് പുറത്തുനിന്ന് പിന്തുണച്ചതുകൊണ്ടാണ് ഡൽഹിയിൽ സർക്കാർ രൂപീകരിക്കാൻ ആംആദ്മി പാർട്ടിക്ക് കഴിഞ്ഞത്. എന്നാൽ, 49 ദിവസങ്ങൾ മാത്രമേ ആ ബന്ധം നിലനിന്നുള്ളു. അന്നു മുതൽ കെജ്രിവാളിനെയും ആം ആദ്മി പാർട്ടിയെയും ശക്തമായി വിമർശിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിട്ടുള്ളത്. ഇരു പാർട്ടികളും തമ്മിൽ പഞ്ചാബിലും ഹരിയാനയിലും ശക്തമായ വൈരമാണ് നിലനിൽക്കുന്നത്. content highlights:MK Stalin-Arvind Kejriwal meeting ,MK Stalin, Arvind Kejriwal, AAP-Congress alliance
from mathrubhumi.latestnews.rssfeed https://ift.tt/2UqhtDj
via
IFTTT
No comments:
Post a Comment