സംഘര്‍ഷ ഭൂമിയായി പിറവം... ശബരിമല ശാന്തം... ഓസീസ് മണ്ണില്‍ ഇന്ത്യന്‍ വിജയം... പ്രധാന വാര്‍ത്തകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 10, 2018

സംഘര്‍ഷ ഭൂമിയായി പിറവം... ശബരിമല ശാന്തം... ഓസീസ് മണ്ണില്‍ ഇന്ത്യന്‍ വിജയം... പ്രധാന വാര്‍ത്തകള്‍

പിറവം പള്ളി: സുപ്രീം കോടതി വിധി നടപ്പിലാക്കാനെത്തിയ പോലീസിനെ യാക്കോബായ വിഭാഗം തടഞ്ഞു; ആത്മഹത്യാ ഭീഷണിയുമായി വിശ്വാസികള്‍

പിറവം: പിറവം പള്ളി തര്‍ക്കം സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പിലാക്കാനെത്തിയ പോലീസിനെ യാക്കോബായ വിഭാഗം തടഞ്ഞു. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് പിറവം പള്ളി വിട്ടുകൊടുക്കണമെന്നാണ് സുപ്രീം കോടതി വിധി. വിധി നടപ്പാക്കാനെത്തിയ പോലീസിനെ വിശ്വാസികളും വൈദികരും ചേര്‍ന്ന് തടഞ്ഞു. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണിയുമായി രണ്ട് വിശ്വാസികള്‍ പള്ളിക്ക് മുകളില്‍ നിലയുറപ്പിച്ചിരിക്കിക്കുകയാണ്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു. വിശ്വാസികളെ അനുനയിപ്പിക്കാന്‍ പോലീസ് ശ്രമം തുടരുന്നു.
[IMG]

ശബരിമലയിലെ സാഹചര്യങ്ങള്‍ മാറിയെന്ന് ഹൈക്കോടതി; ദര്‍ശനത്തിന് പോകുന്നത് തടഞ്ഞെന്ന ഹര്‍ജി തീര്‍പ്പാക്കി

കൊച്ചി: ശബരിമലയില്‍ എപ്പോള്‍ വേണമെങ്കിലും ദര്‍ശനം നടത്താമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ശബരിമലയിലെ സാഹചര്യങ്ങള്‍ മാറി. ഇപ്പോള്‍ യാതൊരു പ്രശ്‌നവും നിലനില്‍ക്കുന്നില്ലെന്ന് കോടതിയും വ്യക്തമാക്കി. ചാലക്കുടി സ്വദേശികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. ദര്‍ശനത്തിന് പോകുന്നത് തടഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കികൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
[IMG]

'എനിക്ക് ശ്വാസം മുട്ടുന്നു....' സൗദി മാധ്യമപ്രവര്‍ത്തകന്റെ അവസാന വാചകം ; ഖാഷോഗിയുടെ ശരീരം ഭാഗങ്ങളായി വെട്ടി മുറിക്കുമ്പോള്‍ പ്രതികള്‍ സംഗീതം കേട്ടു രസിച്ചു

സൗദിയും തുര്‍ക്കിയും തമ്മിലുള്ള ബന്ധം വഷളാകാന്‍ കാരണമായ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖാഷോഗി കൊല്ലപ്പെട്ട സംഭവത്തില്‍ മരിക്കുന്നതിന് തൊട്ടുമുമ്പ് നടത്തിയ ഖാഷോഗിയില്‍ നിന്നുണ്ടായ അവസാന വാചകം പുറത്തുവന്നു. തുര്‍ക്കിയിലെ സൗദി എംബസിക്കുള്ളില്‍ റെക്കോഡ് ചെയ്യപ്പെട്ട സംഭാഷണത്തില്‍ തന്റെ ഘാതകനെ ഖാഷോഗി തിരിച്ചറിയുന്നതും ക്രൂരപീഡനത്തെ തുടര്‍ന്ന് ശ്വാസം മുട്ടുന്നതിന്റെയും തെളിവുകള്‍ വ്യക്തമാണ്.
[IMG]

സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; തിരുവനന്തപുരത്ത് നാളെ ബി.ജെ.പി ഹര്‍ത്താല്‍

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ നാളെ (ചൊവ്വാഴ്ച) ബി ജെ പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ബി ജെ പി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഒരു പ്രവര്‍ത്തകയ്ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
[IMG]

പത്തു വര്‍ഷത്തിനു ശേഷം ഓസീസ് മണ്ണില്‍ ചരിത്രം: അഡ്‌ലെയ്ഡില്‍ ഇന്ത്യന്‍ വിജയം 31 റണ്‍സിന്

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഓസീസ് മണ്ണില്‍ ഇന്ത്യയ്ക്ക് ചരിത്രവിജയം. പത്തു വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ ഒസീസ് മണ്ണില്‍ വിജയം സ്വന്തമാക്കുന്നത്. 31 റണ്‍സിനാണ് ഇന്ത്യന്‍ വിജയഗാഥ. നാല് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സെന്ന നിലയില്‍ അവസാന ദിവസം ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് വാലറ്റത്തിന്റെ ചെറുത്തുനില്‍പ്പും രക്ഷയ്‌ക്കെത്തിയില്ല. അവസാന വിക്കറ്റില്‍ നാഥന്‍ ലിയോണും(47 പന്തില്‍ 38) ജോഷ് ഹേസല്‍വുഡും(43 പന്തില്‍ 13) ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം 291 റണ്‍സിന് അവസാനിക്കുകയായിരുന്നു. രവിചന്ദ്രന്‍ അശ്വിന്റെ പന്തില്‍ ഹേസല്‍വുഡിനെ രാഹുലിന്റെ കൈകളിലെത്തിച്ചാണ് ഇന്ത്യയുടെ ജയം.



from mangalam.com https://ift.tt/2UvZdbF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages