അമ്മയെ പൂട്ടിയിട്ട് മകന്‍ പോയി; ഒന്നരമാസം വീടിനകത്തിരുന്ന അമ്മ ഒടുവില്‍ വിശന്നു മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 10, 2018

അമ്മയെ പൂട്ടിയിട്ട് മകന്‍ പോയി; ഒന്നരമാസം വീടിനകത്തിരുന്ന അമ്മ ഒടുവില്‍ വിശന്നു മരിച്ചു

ഷാജഹാൻപുർ: അമ്മയെ വീടിനകത്ത് പൂട്ടിയിട്ട് മകൻ പോയി. ഒന്നരമാസത്തിലേറെ വീടിനകത്ത് കഴിഞ്ഞ എൺപതുകാരി ഒടുവിൽ വിശന്ന് മരിച്ചു. വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നുവെന്ന് അയൽവാസികൾ പരാതിപ്പെട്ടതിനെ തുടർന്ന് പോലീസെത്തി പരിശോധിച്ചപ്പോഴാണ് അഴുകിയ നിലയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തിയത്. ഷാജഹാൻപുരിലെ റെയിൽവേ കോളനിയ്ക്ക് സമീപം താമസിക്കുന്ന ലീലാവതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. റെയിൽവേ ഉദ്യോഗസ്ഥനായ ഇവരുടെ മകൻ സലീൽ ചൗധരിയാണ് അമ്മയെ അകത്തിട്ട് പൂട്ടി വീട് വിട്ടത്. നടക്കാൻ ബുദ്ധിമുട്ടുള്ള ലീലാവതിക്ക് സംസാരിക്കാനും കഴിയില്ല. വീട്ടിൽ എടുത്തുവെച്ചിരിക്കുന്ന ഭക്ഷണം തീർന്നതോടെ ലീലാവതി വിശന്ന് മരിച്ചതാകാമെന്നാണ് പോലീസ് നിഗമനം. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ചൗധരിയെ കണ്ടെത്താൻ ഇതുവരെ പോലീസിന് ആയിട്ടില്ല. ടിക്കറ്റ് കളക്ടറായ ചൗധരിയെ അനുമതിയില്ലാതെ അവധി എടുത്തതിനെ തുടർന്ന് രണ്ട് തവണ സസ്പെന്റ് ചെയ്തതായി ഷാജഹാൻപുർ സ്റ്റേഷൻ മാസ്റ്റർ വ്യക്തമാക്കി. ലഖ്നൗ സ്വദേശിയായസലീൽ ചൗധരി 2005 മുതൽ ഷാജഹാൻപുരിലാണ് ജോലി ചെയ്യുന്നത്. ഭാര്യ ഉപേക്ഷിച്ച് പോയ ചൗധരി മദ്യത്തിന് അടിമയായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. ഇയാൾ പലപ്പോഴും ഇതുപോലെ വീട് പൂട്ടി പുറത്തുപോകാറുണ്ടെന്നും അയൽവാസികൾ പോലീസിന് മൊഴിനൽകിയിട്ടുണ്ട്.ലീലാവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു Motherdies of hunger after son locks inside home


from mathrubhumi.latestnews.rssfeed https://ift.tt/2UvM4zf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages