പിറവം: പിറവം പള്ളിയിൽ പോലീസ് നടപടികൾ അവസാനിപ്പിച്ചു. വൈദികരുടെയും വിശ്വാസികളുടെയും പ്രതിഷേധത്തെത്തുടർന്നാണ് തീരുമാനം. ചൊവ്വാഴ്ച്ചത്തെ കോടതിവിധിക്ക് ശേഷം തുടർനീക്കങ്ങൾ ആലോചിക്കുമെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യാ ഭീഷണിയുമായി വിശ്വാസികൾ പള്ളിക്ക് മുകളിൽ നിലയുറപ്പിക്കുകയും പ്രതിഷേധം കനക്കുകയും ചെയ്ത സാഹചര്യത്തിലാണ് പോലീസിന് നടപടികൾ അവസാനിപ്പിക്കേണ്ടി വന്നത്. അതിനിടെ, ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാൻ സർക്കാർ ശ്രമിച്ചില്ലെന്ന് അനൂപ് ജേക്കബ്ബ് എംഎൽഎ ആരോപിച്ചു. പിറവം പള്ളിക്കേസുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കാനാണ് പോലീസ് പളളിപ്പരിസരത്തെത്തിയത്. പള്ളിയുടെ ഉടമസ്ഥാവകാശം ഓർത്തഡോക്സ് വിഭാഗത്തിന് വിട്ടുകൊടുക്കണമെന്നാണ് കോടതി വിധി. ഇതോടെ പ്രതിഷേധവുമായി യാക്കേബായ വിഭാഗക്കാർ രംഗത്തെത്തുകയായിരുന്നു. ചിലർ പള്ളിയുടെ മുകളിൽ കയറി വരെ പ്രതിഷേധിക്കാൻ തയ്യാറായി. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുമെന്ന് വരെ വിശ്വാസികളിലൊരാൾ ഭീഷണിപ്പെടുത്തിയിരുന്നു. വിധി നടപ്പാക്കാൻ സഹകരിക്കണമെന്ന് പോലീസ് അഭ്യർഥിച്ചെങ്കിലും സ്ത്രീകളടക്കമുള്ള വിശ്വാസികൾ ചെറുത്തതോടെ പോലീസ് പിൻവാങ്ങുകയായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2B6qlF8
via
IFTTT
No comments:
Post a Comment