പ്രളയക്കെടുതി: ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാതെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 10, 2018

പ്രളയക്കെടുതി: ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാതെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: പ്രളയക്കെടുതിയെ തുടര്‍ന്നുള്ള സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കാതെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഭൂരിപക്ഷം എം.എല്‍.എമാരും ഒരു മാസത്തെ ശമ്പളം നല്‍കിയെങ്കിലും മുന്‍ മുഖ്യമന്ത്രി വിമുഖത പ്രകടിപ്പിക്കുകയായിരുന്നു.

വിവരാവകാശ നിയമപ്രകാരം കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നല്‍കിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്. വിവരാവകാശ പ്രവര്‍ത്തകനും കടമ്പനാട് മുന്‍ ഗ്രാമപഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ മണ്ണടി പുഷ്പാകരനാണ് അപേക്ഷ നല്‍കിയത്. അപേക്ഷയ്ക്ക് ധനകാര്യ വകുപ്പിലെ വിവരാവകാശ ഉദ്യോഗസ്ഥനാണ് മറുപടി നല്‍കിയത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ 48 എം.എല്‍.എമാരാണ് ഇനിയും സാലറി ചലഞ്ചില്‍ പങ്കെടുക്കാനുള്ളത്. 10,50,000 രൂപ സംഭാവന നല്‍കിയ വി.കെ.സി മുഹമ്മദ് കോയയാണ് ഏറ്റവും കൂടുതല്‍ തുക സംഭാവന നല്‍കിയ എം.എല്‍.എ. പരീക്കല്‍ അബ്ദുള്ള അഞ്ച് ലക്ഷം രൂപയും മുകേഷ് എം.എല്‍.എ 1,50,000 രൂപയും സംഭാവന നല്‍കി.

എല്‍ദോ ഏബ്രഹാം, പി. ശ്രീരാമകൃഷ്ണന്‍, പി.സി ജോര്‍ജ് എന്നിവര്‍ ഓരോ ലക്ഷം രൂപ വീവതും വി.എസ് അച്യുതാനന്ദന്‍, രമേശ് ചെന്നിത്തല എന്നിവര്‍ 90512 രൂപ വീതവും മറ്റുള്ളവര്‍ 50,000 രൂപ വീതവും സംഭാവന നല്‍കിയതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു.



from mangalam.com https://ift.tt/2PtIS3f
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages