എന്റെ മോളെ കാണാനില്ല, എത്രയും വേഗം കണ്ടെത്തിത്തരാമോ? കടലില്‍ നിന്ന് ഒരച്ഛന്റെ കരളലിയിക്കും അഭ്യര്‍ത്ഥന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 12, 2018

എന്റെ മോളെ കാണാനില്ല, എത്രയും വേഗം കണ്ടെത്തിത്തരാമോ? കടലില്‍ നിന്ന് ഒരച്ഛന്റെ കരളലിയിക്കും അഭ്യര്‍ത്ഥന

മകളെ കാണാതായ അച്ഛന്റെ കരളലിയിക്കും അഭ്യര്‍ത്ഥനയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒമാനിലെ കസബിലെ പുറംങ്കടലില്‍ നങ്കൂരമിട്ട കപ്പിലില്‍ ഇരുന്നുകൊണ്ടാണ് നാട്ടില്‍ നിന്ന് കാണാതായ മോളെ കണ്ടെത്തിത്തരാന്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥന അച്ഛന്‍ നടത്തിയിരിക്കുന്നത്. മൂവാറ്റുപുഴ ചെറുവട്ടൂരിലുള്ള സലീമാണ് അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.

തൊടുപുഴ അല്‍ അസ്ഹര്‍ കോളേജില്‍ എന്‍ജിനീയറിങ്ങിന് പഠിക്കുന്ന പെണ്‍കുട്ടിയെയാണ് കാണാതായിരിക്കുന്നത്. കോളേജിലേക്ക് പോയ പെണ്‍കുട്ടി പിന്നീട് തിരിച്ചുവരാത്തതിനെ തുടര്‍ന്ന് മാതാവും സഹോദരനും കോതമംഗലം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ പെണ്‍കുട്ടിയെക്കുറിച്ച് ഇതുവരെ സൂചനകള്‍ ഒന്നും ലഭിച്ചിട്ടില്ല.

മകള്‍ക്ക് മുമ്പ് ഒരു യുവാവുമായി പ്രണയമുണ്ടായിരുന്നുവെന്നും ഇതിനെ സലിം എതിര്‍ത്തതിനെ തുടര്‍ന്ന് ആ ബന്ധത്തില്‍ നിന്ന് മകള്‍ പിന്തിരിഞ്ഞ് സൗദിയില്‍ ജോലി ചെയ്യുന്ന യുവാവുമായി ഏകദേശം വിവാഹം ഉറപ്പിച്ചതായും സലിം പറയുന്നു. ഇതുറപ്പിക്കാനായി യുവാവ് നാട്ടിലെത്താനിരിക്കെയാണ് മകളെ കാണാതായതെന്ന് സലീം പറയുന്നു. മോള്‍ക്ക് ഇഷ്ടമുള്ളയാളുമായി വിവാഹം ചെയ്തു കൊടുക്കാന്‍ നൂറുവട്ടം സമ്മതമാണ് തനിക്കെന്നുൃം സലിം പറയുന്നു. എവിടെയാണെങ്കിലും സുരക്ഷിതമായി ഉണ്ടെന്ന് അറിഞ്ഞാല്‍ മതി. ബന്ധപ്പെടേണ്ട നമ്പര്‍: 0091 9947112144.



from mangalam.com https://ift.tt/2SIBX8q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages