വനിതാ മതിലിനെതിരെ സംസ്ഥാനത്തുടനീളം അയ്യപ്പജ്യോതി തെളിയിക്കാന്‍ കര്‍മ്മസമിതി, മാറിനിന്ന് എസ്എന്‍ഡിപി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 12, 2018

വനിതാ മതിലിനെതിരെ സംസ്ഥാനത്തുടനീളം അയ്യപ്പജ്യോതി തെളിയിക്കാന്‍ കര്‍മ്മസമിതി, മാറിനിന്ന് എസ്എന്‍ഡിപി

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം അയ്യപ്പജ്യോതി തെളിയിക്കാന്‍ ശബരിമല കര്‍മ്മസമിതി. വനിതാമതിലിന് ബദലായി സംസ്ഥാനത്തുടനീളം അയ്യപ്പജ്യോതി തെളിയിക്കാനാണ് ശബരിമല കര്‍മ്മസമിതിയുടെ നീക്കം. ഡിസംബര്‍ 26 ന് മഞ്ചേശ്വരം മുതല്‍ പാറശാല വരെയാണ് അയ്യപ്പജ്യോതി തെളിയിക്കുകയെന്ന് ശബരിമല കര്‍മ്മസമിതി അറിയിച്ചു.

ദേശീയ പാതകളെയും പ്രമുഖ സംസ്ഥാന പാതകളെയും കൂട്ടിച്ചേര്‍ത്താണ് അയ്യപ്പജ്യോതി തെളിയിക്കുക.കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. എസ്എന്‍ഡിപി ഇന്ന് നടന്ന യോഗത്തില്‍ പങ്കിടുത്തിട്ടില്ല. വെള്ളാപ്പള്ളിയോട് അയപ്പജ്യോതി തെളിയിക്കുന്നതില്‍ പങ്കെടുക്കാന്‍ അഭ്യര്‍ഥിച്ചു സമീപിക്കുമെന്നും തെറ്റിദ്ധാരണയുണ്ടെങ്കില്‍ തിരുത്തുമെന്നും കര്‍മ്മ സമതി ഭാരവാഹികിള്‍ വ്യക്തമാക്കി. കെപിഎംഎസ്സിലെ ഒരു വിഭാഗം സഹകരിക്കും എന്നുറപ്പ് നല്കിയിട്ടുണ്ടെന്നും കര്‍മ്മ സമിതി അറിയിച്ചു.



from mangalam.com https://ift.tt/2SJVGou
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages