രാജ്യത്തെ സാധാരണക്കാരന്റെ വാഹനമായ ഓട്ടോറിക്ഷകളിൽ സുരക്ഷിത യാത്ര ഉറപ്പാക്കാൻ പുതിയ സുരക്ഷാ സൗകര്യങ്ങൾ ഉൾപ്പെടുത്തുന്നു. യാത്രാവേളയിലും അപകടങ്ങളുണ്ടാകുമ്പോഴും മറ്റും യാത്രക്കാർ പുറത്തേക്ക് തെറിച്ചുവീഴുന്നത് തടയാൻ ഡോറുകൾ, ഇടിയുടെ ആഘാതത്തിൽ ഡ്രൈവർക്കും യാത്രക്കാർക്കുമുണ്ടാകുന്ന പരിക്ക് കുറയ്ക്കാൻ സീറ്റ് ബെൽറ്റ് എന്നിവ ഓട്ടോറിക്ഷകളിൽ നിർബന്ധമാക്കാനാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നീക്കം. അടുത്ത വർഷം ഒക്ടോബർ മുതൽ ഈ സുരക്ഷാ സംവിധാനങ്ങൾ ഓട്ടോറിക്ഷകളിൽ നിർബന്ധമാക്കാനാണ് ആലോചന. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കണക്കുപ്രകാരം കഴിഞ്ഞ വർഷം 29,351 ഓട്ടോറിക്ഷാഅപകടങ്ങളിലായി 6762 ജീവനുകളാണ് നിരത്തിൽ പൊലിഞ്ഞത്. ഡോറുകൾ ഇല്ലാത്തതിനാൽ ചെറിയ അപകടമാണെങ്കിൽ പോലും യാത്രക്കാർ ഓട്ടോകളിൽ നിന്ന് തെറിച്ചുവീണ് മാരകമായി പരിക്കേൽക്കാറുണ്ട്. ഈ സാധ്യത ഇല്ലാതാക്കാനാണ് ഡോറുകൾ നിർബന്ധമാക്കുന്നത്. കാറുകളിലുള്ളതിന് സമാനമായി സീറ്റ് ബെൽറ്റ് വരുന്നതോടെ അപകട സമയത്ത് ഡ്രൈവർക്കും യാത്രക്കാർക്കുമുണ്ടാകുന്ന ആഘാതം കുറയ്ക്കാനും സാധിക്കും. ഡോർ, സീറ്റ് ബെൽറ്റ് എന്നിവയ്ക്ക് പുറമേ ഇരട്ട ഹെഡ്ലാമ്പ്, ഡ്രൈവർ-പാസഞ്ചർ സീറ്റുകൾക്ക് കൃത്യമായ അളവ്, പിൻനിരയിൽ യാത്രക്കാർക്ക് ആവശ്യത്തിന് ലെഗ് സ്പേസ് വേണം തുടങ്ങിയ നിർദ്ദേശങ്ങൾ അടങ്ങിയ വിജ്ഞാപനം കേന്ദ്ര ഗതാഗത മന്ത്രാലയം ഉടൻ പുറത്തിറക്കിയേക്കും. Content Highlights;Government plan to make Auto rickshaw safer
from mathrubhumi.latestnews.rssfeed https://ift.tt/2EfY0zo
via
IFTTT
No comments:
Post a Comment