പാലാ കര്‍മ്മലീത്താ മഠത്തിലെ കന്യാസ്ത്രീയുടെ കൊലപാതകം: പ്രതി കുറ്റക്കാരന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 19, 2018

പാലാ കര്‍മ്മലീത്താ മഠത്തിലെ കന്യാസ്ത്രീയുടെ കൊലപാതകം: പ്രതി കുറ്റക്കാരന്‍

പാലാ: പാലാ ലിസ്യൂ കാര്‍മലെറ്റ് കോണ്‍വെന്റില്‍ കന്യാസ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി കാസര്‍ഗോഡ് മെഴുവാതട്ടുങ്കല്‍ സതീഷ് ബാബു (സതീഷ് നായര്‍-38) കുറ്റക്കാരാനാണെന്ന് കോടതി. പാലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതിയെ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതിക്കെതിരെ ചുമത്തിയിരുന്ന കൊലപാതകം, ഭവനഭേദനം, ബലാത്സംഗം എന്നി കുറ്റങ്ങള്‍ തെളിഞ്ഞു. ജീവപര്യന്തം മുതല്‍ വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണിവ. ഇയാള്‍ക്കുള്ള ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.

2015 സെപ്തംബര്‍ 16ന് അര്‍ദ്ധ രാത്രിക്ക് ശേഷമാണ് കന്യാസ്ത്രീ കോണ്‍വെന്റിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ടത്. മഠത്തില്‍ അതിക്രമിച്ചു കയറിയ പ്രതി ഗോവണിയുടെ ചുവട്ടില്‍ സൂക്ഷിച്ചിരുന്ന കൈതൂമ്പകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.
[IMG]
കേസില്‍ കക്ഷികളല്ലാത്തവരെ ഒഴിവാക്കി അടച്ചിട്ട കോടതി മുറിയിലായിരുന്നു വാദം. തെളിവുകളുടെയും പ്രമാണങ്ങളുടെയും തൊണ്ടിസാധനങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ അഡ്വ.ജോര്‍ജ് ബോബന്‍ കോടതിയില്‍ വാദിച്ചത്. 65 സാക്ഷികളെ വിസ്തരിച്ച കേസില്‍ 87 പ്രമാണങ്ങളും 24 തൊണ്ടിസാധനങ്ങളും ഹാജരാക്കിയിരുന്നു.

നിലവില്‍ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് പ്രതി ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്. 2015ല്‍ ഭരണങ്ങാനം അസീസി സ്‌നേഹഭവനില്‍ അതിക്രമിച്ചു കയറി മോഷണം നടത്തിയ കേസില്‍ പ്രതി സതീഷ് ബാബുവിനെ പാലാ കോടതി ആറു വര്‍ഷം കഠിന തടവിനാണ് ശിക്ഷിച്ചത്.



from mangalam.com https://ift.tt/2UPD1tf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages