ഡിസംബര്‍ 21 മുതല്‍ അഞ്ചു ദിവസം ബാങ്ക് അവധി; ഇടപാടുകാര്‍ക്ക് ഇരുട്ടടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 19, 2018

ഡിസംബര്‍ 21 മുതല്‍ അഞ്ചു ദിവസം ബാങ്ക് അവധി; ഇടപാടുകാര്‍ക്ക് ഇരുട്ടടി

മുംബൈ: ഈ ആഴ്ചയും അടുത്ത ആഴ്ചയുമായി അഞ്ചു ദിവസങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടന്നേക്കും. നാലാം ശനിയാഴ്ചയ്ക്കും ഞായറാഴചയ്ക്കും ഒപ്പം ക്രിസ്തുമസ് കൂടി എത്തിയതോടെ അവധിയുടെ എണ്ണം സ്വാഭാവികമായും കൂടും. എന്നാല്‍, ഇതിനൊപ്പം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നതിനാലാണ് അടുപ്പിച്ചുള്ള ദിവസങ്ങളില്‍ ബാങ്ക് അടഞ്ഞുകിടക്കുന്ന സാഹചര്യം ഉണ്ടായിരിക്കുന്നത്.

ഡിസംബര്‍ 21നും ഡിസംബര്‍26നും മാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സമരനേതാക്കളുമായി ചര്‍ച്ച നടത്തി അധികൃതര്‍ പ്രശ്‌നം പരിഹരിച്ചില്ലായെങ്കില്‍ ഈ ദിവസങ്ങളില്‍ ബാങ്കിങ് പ്രവര്‍ത്തനം തടസ്സപ്പെടും.

രണ്ടാമത്തെ ശനിയാഴ്ച എന്ന നിലയില്‍ 22ന് ബാങ്കുകള്‍ക്ക് അവധിയാണ്. 23ന് ഞായറാഴ്ച, 25ന് ക്രിസ്മസ് എന്നിങ്ങനെ മറ്റു അവധികളും ഇതൊടൊപ്പം വരുന്നതിനാല്‍ അഞ്ചുദിവസം ബാങ്കിങ് പ്രവര്‍ത്തനം തടസ്സപ്പെടും. 24ന് തിങ്കളാഴ്ച മാത്രമാണ് ഇതിനിടെ ബാങ്കുകള്‍ പ്രവര്‍ത്തിക്കുക.



from mangalam.com https://ift.tt/2R9COBW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages