ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രചരണം നടത്തിയ ഭൂരിഭാഗം മണ്ഡലങ്ങളിലും ബി.ജെ.പിക്ക് കനത്ത പരാജയം. ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം, തെലങ്കാന, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവടങ്ങളില്‍ മോഡി പ്രചരണം നടത്തിയ 70 ശതമാനം മണ്ഡലങ്ങളിലും ബി.ജെ.പി പരാജയപ്പെട്ടു. ഇന്ത്യസ്‌പെന്‍ഡ് ആണ്് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മോഡി പ്രഭാവം മങ്ങുന്നതിന്റെ സൂചനയാണിതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അഞ്ച് സംസ്ഥാനങ്ങളിലായി 80 മണ്ഡലങ്ങളിലാണ് മോഡി പ്രചരണം നടത്തിയത്. ഇതില്‍ 57 മണ്ഡലങ്ങളില്‍ ബി.ജെ.പി പരാജയപ്പെട്ടു. 23 മണ്ഡലങ്ങളില്‍ മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്. രാജസ്ഥാന്‍ മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മോഡി ഏറ്റവുമധികം പ്രചരണം നയിച്ചത്. മോഡി എത്തിയ 54 സീറ്റുകളില്‍ 22 ഇടത്ത് മാത്രമാണ് ബി.ജെ.പി വിജയിച്ചത്. ഛത്തീസ്ഗഡ്, മിസോറാം, തെലങ്കാന എന്നിവടങ്ങളില്‍ 26 മണ്ഡലങ്ങളില്‍ എട്ട് പ്രചരണ റാലികള്‍ നടത്തിയപ്പോള്‍ ജയിക്കാന്‍ കഴിഞ്ഞത് ഒരു സീറ്റില്‍ മാത്രമാണ്.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രചരണം നയിച്ച ഭൂരിപക്ഷം മണ്ഡലങ്ങളിലും ബി.ജെ.പി പരാജയപ്പെട്ടു. ആദിത്യനാഥ് പ്രചരണം നടത്തിയ 59 ശതമാനം മണ്ഡലങ്ങളിലും പരാജയപ്പെട്ടു. 63 മണ്ഡലങ്ങളിലാണ് യോഗി ആദിത്യനാഥ് പ്രചരണം നടത്തിയത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ 63 മണ്ഡലങ്ങളിലാണ് യോഗി ആദിത്യനാഥ് പ്രചരണം നടത്തിയത്. ഇതില്‍ മൂന്ന് മണ്ഡലങ്ങളില്‍ മാത്രമാണ് ബി.ജെ.പി വിജയിച്ചത്.
ഛത്തീസ്ഗഡില്‍ യോഗി 24 മണ്ഡലങ്ങളില്‍ പ്രചരണത്തിന് എത്തിയപ്പോള്‍ 8 സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്. മധ്യപ്രദേശില്‍ യോഗി പ്രചരണം നടത്തിയ 13 സീറ്റുകളില്‍ അഞ്ച് ഇടത്ത് മാത്രമാണ് ബി.ജെ.പി വിജയിച്ചത്. രാജസ്ഥാനില്‍ യോഗി എത്തിയ 26 മണ്ഡലങ്ങളില്‍ 13 ഇടത്ത് വിജയിച്ചു. ബി.ജെ.പിയുടെ താരപ്രചരാകനായ പ്രധാനമന്ത്രി മോഡിയുടേയും തീവ്ര ഹിന്ദുത്വ മുഖമായ യോഗി ആദിത്യനാഥിന്റെയും ജനപ്രീതിയിലെ ഇടിവാണ് തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രതിഫലിച്ചതെന്നാണ് വിയിരുത്തല്‍.
from mangalam.com https://ift.tt/2ClCV5r
via IFTTT
No comments:
Post a Comment