മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല; മറ്റന്നാള്‍ വരെ സഭ പിരിഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 31, 2018

മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല; മറ്റന്നാള്‍ വരെ സഭ പിരിഞ്ഞു

ന്യുഡല്‍ഹി: മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. പ്രതിപക്ഷ ബഹളത്തിനിടെ സഭ അടുത്തമാസം രണ്ടു വരെ പിരിഞ്ഞു. രാവിലെ സഭ ചേര്‍ന്നയുടന്‍ എഐഎഡിഎംകെ അംഗങ്ങള്‍ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. ഇതേതുടര്‍ന്ന് രണ്ടു മണിവരെ നിര്‍ത്തിവച്ച സഭ വീണ്ടും ചേര്‍ന്നുവെങ്കിലും ബഹളത്തെ തുടര്‍ന്ന് പിരിയുകയായിരുന്നു.

കോടിക്കണക്കിന് ആളുകളുടെ ജീവിതത്തെ ബാധിക്കുന്ന ഇത്രയും സുപ്രധാനമായ ഒരു ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടാതെ വെറുതെ പാസാക്കുന്നത് ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്ചൂണ്ടിക്കാട്ടി. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് എല്ലാ പ്രതിപക്ഷ കക്ഷികളും ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നതെന്ന് തൃണമുല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയന്‍ പറഞ്ഞു.



from mangalam.com http://bit.ly/2GLlpvG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages