നിയന്ത്രണരേഖയില്‍ കൊല്ലപ്പെട്ട നുഴഞ്ഞുകയറ്റക്കാരില്‍ പാക്കിസ്ഥാന്‍ സൈനികനും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 31, 2018

നിയന്ത്രണരേഖയില്‍ കൊല്ലപ്പെട്ട നുഴഞ്ഞുകയറ്റക്കാരില്‍ പാക്കിസ്ഥാന്‍ സൈനികനും

ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തിയ നുഴഞ്ഞു കയറ്റക്കാരില്‍ പാക്കിസ്ഥാന്‍ സൈനികനും. ജമ്മു കശ്മീരിലെ നവ്ഗാം സെക്ടറിലാണ് രണ്ട് പാക് നുഴഞ്ഞു കയറ്റക്കാരെ ഏറ്റുമുട്ടലില്‍ കൊന്നത്. ഇതില്‍ ഒരാള്‍ പാക് സൈനികനാണെന്ന് തിരിച്ചറിഞ്ഞു. പാക്കിസ്ഥാന്‍ സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പിലെ (എസ്.എസ്.ജി) കമാന്‍ഡോ നായ്ക്ക് അന്‍വര്‍ എന്നയാളാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍.

ഇയാളെ തിരിച്ചറിഞ്ഞതായി ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. നുഴഞ്ഞുകയറ്റക്കാരില്‍ പാക് സൈനികന്‍ ഉള്‍പ്പെടെ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. മറ്റുള്ളവര്‍ രക്ഷപെട്ടു. നിയന്ത്രണ രേഖ വഴി നുഴഞ്ഞു കയറിയ പാക് നുഴഞ്ഞുകയറ്റക്കാര്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യാക്രമണത്തിലാണ് പാക് നുഴഞ്ഞുകയറ്റക്കാര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സൈനികന്റെ മൃതദേഹം ഏറ്റെടുക്കണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെടും.



from mangalam.com http://bit.ly/2SoZUSp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages