പോലീസിനും പട്ടാളത്തിനും മതമില്ല, ബുലന്ദ്ശഹര്‍ കലാപത്തില്‍ യോഗിക്കെതിരെ ശിവസേന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 6, 2018

പോലീസിനും പട്ടാളത്തിനും മതമില്ല, ബുലന്ദ്ശഹര്‍ കലാപത്തില്‍ യോഗിക്കെതിരെ ശിവസേന

ലഖ്നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ ആഞ്ഞടിച്ച് ശിവസേന. മുഖ്യമന്ത്രി സ്ഥലങ്ങൾക്ക് പുനർനാമകരണം ചെയ്യുന്ന തിരക്കിലായതിനാൽ സംസ്ഥാനത്തെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ അദ്ദേഹത്തിനാവുന്നില്ലെന്നും ശിവസേന കുറ്റപ്പെടുത്തി. യോഗിയുടെ ഭരണകാലത്ത് കലാപങ്ങൾ തുടരുകയാണ്. പശുവിറച്ചിയെ ചൊല്ലിയുള്ള കലാപത്തിൽ ഒരു പോലീസുകാരനും സാധാരണക്കാരനുമാണ് കൊല്ലപ്പെട്ടത്.പട്ടാളക്കാർക്കും പോലീസിനും മതമില്ല. അതുപോലെ തന്നെ അധികാരത്തിലിരിക്കുന്നവരും തങ്ങളുടെ കർത്തവ്യ നിർവ്വഹണത്തിലാണ് വ്യാപൃതരാവേണ്ടത്, പാർട്ടി മുഖപത്രമായ സാംനയുടെ മുഖപ്രസംഗത്തിൽ ശിവസേന കുറ്റപ്പെടുത്തുന്നു. രാമക്ഷേത്ര വിഷയം വീണ്ടും ഉന്നയിച്ചു കൊണ്ട് എന്നാണ് ക്ഷേത്രം പണിയുകയെന്നും ശിവസേന ചോദിക്കുന്നു. തെലങ്കാനയിൽ ബിജെപി അധികാരത്തിൽ വരികയാണെങ്കിൽ ഹൈദരാബാദിനെ ഭാഗ്യനഗർ എന്ന് നാമകരണം ചെയ്ത് ആളുകളുടെ സെന്റിമെൻറ്സ് വെച്ച് കളിക്കുമെന്നും ശിവസേന പരിഹസിച്ചു. തെലങ്കാനയിൽ ബിജെപി അധികാരത്തിൽ വന്നാൽ നൈസാം പലായനം ചെയ്ത പോലെ ഒവൈസിയും ഓടിപ്പോവേണ്ടി വരുമെന്ന്അടുത്തിടെ യോഗി നടത്തിയ പരമാർശത്തെയും ശിവസേന അപലപിച്ചു. മുഗൾ ചക്രവർത്തി ബാബറിന്റെയും നൈസാമിന്റെയുമെല്ലാം പൈതൃകം തുടച്ചു നീക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെങ്കിൽ മഹാരാഷ്ട്രയിലെ ഔറംഗബാദും ഒസ്മാനബാദും സാംബജിനഗറെന്നും ധാരാശിവെന്നും നാമകരണം ചെയ്യുന്നതെന്നാണെന്നും ശിവസേന പരിഹാസ രൂപേണ ചോദിച്ചു. content highlights: SivSena Slams Yogi Adityanath Over Mob Killing


from mathrubhumi.latestnews.rssfeed https://ift.tt/2BUofKm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages