ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ലോകനേതാവ്പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് റിപ്പോർട്ട്. 1.48 കോടി ആളുകളാണ് ഇൻസ്റ്റഗ്രാമിൽ മോദിയെ പിന്തുടരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. അന്താരാഷ്ട്ര പബ്ലിക് റിലേഷൻസ് കമ്പനിയായ ബർസൺ-മാർസ്റ്റെല്ലെർ പുറത്തുവിട്ട ട്വിപ്ലോമസി സ്റ്റഡി 2018ലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. വിവാഹിതരായ ശേഷം വിരാട് കോലി, അനുഷ്ക ശർമ എന്നിവരോടൊപ്പമുള്ള മോദിയുടെ ചിത്രമാണ് 2018ൽ ലോകനേതാക്കന്മാർക്കിടയിൽ ഏറ്റവും കൂടുതൽ ലൈക്ക് നേടിയതെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു. ലോക സാമ്പത്തിക ഫോറത്തിന്റെ യോഗത്തിൽ പങ്കെടുക്കാൻ സ്വിറ്റ്സർലൻഡിലെത്തിയ മോദി ദാവോസിലെ മഞ്ഞ് മൂടിയ ബസ്സ്റ്റോപ്പിൽ നിൽക്കുന്ന ചിത്രമാണ് പട്ടികയിൽ രണ്ടാമതുള്ളത്. View this post on Instagram Met @virat.kohli and @anushkasharma. Congratulated them on their wedding. A post shared by Narendra Modi (@narendramodi) on Dec 20, 2017 at 8:39am PST ഇൻഡൊനീഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണുള്ളത്. ഇവർക്ക് പുറമേ ഫ്രാൻസിസ് മാർപ്പാപ്പ, ജോർദാൻ രാജ്ഞി, ബ്രിട്ടണിലെ രാജ കുടുംബം എന്നിവരും ആദ്യ പത്തിൽ ഇടംനേടി. Content Highlight: PM Narendra Modi most followed world leader on Instagram
from mathrubhumi.latestnews.rssfeed https://ift.tt/2PjTjXi
via
IFTTT
No comments:
Post a Comment