വാഷിങ്ടണ്‍: ഏറ്റവും വലിപ്പമുള്ള വജ്രങ്ങളില്‍ ഒന്ന് കാനഡയിലെ ഫ്രോസണ്‍ നോര്‍ത്ത് ഖനിയില്‍ നിന്നും കണ്ടെത്തി. അപൂര്‍വ്വമായി മാത്രമാണ് കണാറുള്ള മഞ്ഞനിറമുള്ള ഈ വജ്രം 552 കാരറ്റാണുള്ളത്. ഒരു കോഴിമുട്ടിയുടെ വലിപ്പത്തോളം വരും.
നിലവില്‍ ഏറ്റവും വലിപ്പമുള്ള വജ്രവും ഇതേ ഖനിയില്‍ നിന്നും തന്നെ ലഭിച്ചതാണ്. 187.7 കാരറ്റാണ് ഇതിനുള്ളത്. ലോകത്തിന് വരെ 30തോളം വലിപ്പമേറിയ വജ്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ഇപ്പോള്‍ കണ്ടെത്തിയ വജ്രം 552 കാരറ്റ് ആണെങ്കിലും ലോകത്തെ ഏറ്റവും മൂല്യമുള്ള വജ്രം ഇതല്ല. 1905ല്‍ 3,106 കാരറ്റുള്ള കള്ളിനന്‍ ആണ് ഏറ്റവും മൂല്യമേറിയത്. എന്നാല്‍ ഇത് അങ്ങിനെ തന്നെ സൂക്ഷിച്ചിരിക്കുകയല്ല. അത് ചെറുതാക്കി ടവര്‍ ഓഫ് ലണ്ടനില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഡൊമീനിയന്‍ എന്ന കമ്പനിക്കാണ് ഈ പ്രദേശത്ത് ഖനനം നടത്താനുള്ള അനുമതി. തെക്കേ അമേരിക്കയിലെ ഖനികളില്‍ നിന്നും വിലയേറിയ രത്‌നങ്ങള്‍ കണ്ടെത്തുന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് കമ്പനി പറഞ്ഞു.
from mangalam.com https://ift.tt/2PDggor
via IFTTT
No comments:
Post a Comment