ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനീകന്‍ ഉള്‍പ്പടെ ഏഴുപേര്‍ മരിച്ചു. ആക്രമണം നടത്തിയ മൂന്ന് ഭീകരരെയും സൈന്യം വെടിവച്ച് കൊന്നു.
സൈന്യത്തിന്റെ ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നാട്ടുകാര്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ക്കിടയിലായിരുന്നു ആക്രമണം. സൈന്യം ഭീകരരുമായി ഏറ്റുമുട്ടല്‍ നടത്തുന്നതിനിടെ നാട്ടുകാര്‍ പ്രക്ഷോഭം നടത്തുകയായിരുന്നു.
ശനിയാഴ്ച രാവിലെ പുല്‍വാമയിലെ സിര്‍നൂ ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്നു സൈന്യവും പൊലീസും സിആര്‍പിഎഫും സംയുക്തമായി നടത്തിയ തിരച്ചിലാണ് ഏറ്റുമുട്ടലിലേക്കു നയിച്ചത്.
കൊല്ലപ്പെട്ട ഭീകരില്‍ അബീദ് ഹുസൈന്‍, അമീര്‍ അഹമ്മദ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണത്തിലും വെടിവയ്പിലും നിരവധി നാട്ടുകാര്‍ക്കു പരുക്കേറ്റു. ഇതിനെത്തുടര്‍ന്നു ഇവിടങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പുല്‍വാമയിലെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു.
from mangalam.com https://ift.tt/2QXoPz6
via IFTTT
No comments:
Post a Comment