മുംബൈ: ബോംബു ഭീഷണിയെത്തുടര്‍ന്ന് വിമാനം അടിയന്തിരമായ നിലത്തിറക്കി. ഡല്‍ഹി വഴി ലഖ്‌നൗവിലേക്ക് മുംബൈയിലേക്ക് പോകുന്ന ഇന്‍ഡിഗോ വിമാനമാണ് അടിയന്തിരമായി നിലത്തിറക്കിയത്. വിമാനത്താവളത്തിലെ ഒറ്റപ്പെട്ട ബേയിലേക്ക് മാറ്റിയതിന് ശേഷം ബോംബ് സ്‌ക്വാഡ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.
ഭീഷണി അസാധാരണമായി കണ്ട് ബോംബ് ത്രെട്ട് അസെസ്‌മെന്റ് കമ്മിറ്റി നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വിമാനം അടിയന്തിരമായി നിലത്തിറക്കിയത്. വൈകാതെതന്നെ സുരക്ഷാ ഏജന്‍സി വിമാനം സുരക്ഷിതമാണെന്ന് അറിയിക്കുകയും ചെയ്യുകയായിരുന്നു.
രാവിലെ ഏഴ് മണിക്ക് ലഖ്‌നൗവിലേക്ക് പുറപ്പെടാനിരിന്ന വിമാനത്തിനാണ് ബോംബുഭീഷണി ഉണ്ടായിരിക്കുന്നത്. എന്നാല്‍ സംഭവത്തില്‍ വിമാനക്കമ്പനിയുടെ പ്രതികരണം ഇടുവരെ വന്നിട്ടില്ല.
ഒരു സ്ത്രീ നേരിട്ട് ഇന്‍ഡിഗോയുടെ ചെക്കിന്‍ കൗണ്ടറില്‍ എത്തി വിമാനത്തില്‍ ബോംബുണ്ടെന്ന കാര്യം പറയുകയായിരുന്നു. മറ്റൊരു വിമാനത്തില്‍ യാത്ര ചെയ്യാന്‍ എത്തിയ സ്ത്രീയാണ് ഇവര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ ചില ചിത്രങ്ങളും കാണിച്ചുവെന്നും പറയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
from mangalam.com https://ift.tt/2UJKvOd
via IFTTT
No comments:
Post a Comment