തിരുവനന്തപുരം: ശബരിമലയിൽ തീർത്ഥാടകർക്ക് പ്രശ്നങ്ങളുണ്ടോ എന്നറിയാൻ കടംകംപള്ളി സുരേന്ദ്രൻ വിളിച്ചാൽ സന്ദർശിക്കാൻ പോകില്ല,മുഖ്യമന്ത്രിക്കൊപ്പം വേണമെങ്കിൽ പോകാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഇതുവരെ പമ്പയിൽ പോയിട്ടില്ല. അദ്ദേഹം വരികയാണെങ്കിൽ ഞാനും പോകാൻ തയ്യാറാണെന്നും ചെന്നിത്തല അറിയിച്ചു. സർക്കാർ ചിലവിൽ ഏതാനും സംഘടനകളെ വിളിച്ച് വരുത്തി വനിതാ മതിലെന്ന പേരിൽ പാർട്ടി പ്രചാരണം നടത്തുന്നതിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു. ക്ഷേത്രപ്രവേശനത്തിന്റെ വാർഷികം ഇതുവരെ സർക്കാർ ആഘോഷിച്ചിട്ടില്ലായിരുന്നു. ഇത്തവണ അതിനായി പൊതുഖജനാവിൽ നിന്ന് ഒരു കോടിയോളം രൂപ ചിലവഴിച്ചു. ശബരിമലയിൽ ഒരു നവോത്ഥാന പ്രശ്നങ്ങളും നിലനിൽക്കുന്നില്ല. അയിത്തവും അനാചാരവും നിലനിൽക്കുന്നില്ല. വനിതാ മതിൽ പഞ്ചാസാരയിൽ പൊതിഞ്ഞ പാഷാണമാണ്. യുഡിഎഫ് സമാധാനത്തോടെ മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നത്. ബിജെപിയുടെയും ആർഎസ്എസിന്റേയും അനാവശ്യ സമരങ്ങൾ തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതിനെതിരെ കേരളത്തിലെ ജനങ്ങളെ അണിനിരത്തി യുഡിഎഫ് ഈ മാസം അഞ്ചിന് സായാഹ്ന ധർണ്ണ നടത്തും. സുപ്രീംകോടതി കേസ് പരിഗണിക്കേണ്ട സാഹചര്യത്തിൽ ജനങ്ങളെ ഒരുമിപ്പിക്കാനാണ് സർക്കാർ ചെയ്യേണ്ടത്. ശബരിമലയിൽ സ്ഥിതി ശാന്തമാകണമെന്നാണ് ആഗ്രഹിക്കുന്നത്. ഒരു ഭാഗത്ത് ബിജെപിയും ആർഎസ്എസും സംഘർഷഭരിതമാക്കി. മറുഭാഗത്ത് പോലീസ് കടുത്ത നിയന്ത്രണത്തിലൂടെ ഭക്തരെ ബുദ്ധിമുട്ടില്ലാക്കി. അബദ്ധങ്ങളിൽ നിന്ന് അബദ്ധങ്ങളിലേക്കുള്ള യാത്രയാണ് ശബരിമല വിഷയത്തിൽ ബിജെപിയുടെ സമരം. ഒരു ദിവസം പറയും സമരം പിൻവലിച്ചെന്ന്, മറ്റൊരു ദിവസം പറയും യുവതീ പ്രവേശനമല്ലെന്ന്. ഇടക്ക് പറയും യുവതീ പ്രവേശനമാണെന്ന്. എന്തിനാണ് സമരമെന്ന് പോലും അവർക്കറിയില്ലെന്നും ചെന്നിത്തല പരിഹസിച്ചു. ഉപതിരഞ്ഞെടുപ്പിൽ ഒരു പരിക്കും ഉണ്ടായിട്ടില്ല. പ്രദേശിക പ്രശ്നങ്ങളെ തുടർന്ന് ചിലയിടങ്ങളിൽ സീറ്റ് നഷ്ടപ്പെട്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. Content Highlights: Sabarimala Women entry,Ramesh Chennithala, womens wall
from mathrubhumi.latestnews.rssfeed https://ift.tt/2BLOW3u
via
IFTTT
No comments:
Post a Comment