മുംബൈ: ഫോൺ മോഷ്ടിച്ച നവവരനെയും സുഹൃത്തിനെയും വിവാഹ ഘോഷയാത്രയ്ക്കിടെ പോലീസ് പൊക്കി. അജയ് സുനിൽ ദോത്തി, അൽത്താഫ് മിശ്രയയും ആണ് അറസ്റ്റിലായത്. മുംബൈ സ്വദേശികളാണ് ഇരുവരും. ചൊവ്വാഴ്ച്ച സുനിൽദോത്തിയുടെ വിവാഹ ഘോഷയാത്രയ്ക്കിടയിലായിരുന്നു അറസ്റ്റ്. പോലീസെത്തുമ്പോൾ സുഹൃത്തുക്കളോടൊപ്പം നൃത്തം ചെയ്യുകയായിരുന്നു അൽത്താഫ്. ബൈക്കിലെത്തിയ ഇരുവരും വഴിയരികിലൂടെ മകളോടൊപ്പം നടന്നുപോകുകയായിരുന്ന യുവതിയുടെ ഫോൺ തട്ടിപ്പറിച്ചെടുക്കുകയായിരുന്നു. അമർ മഹാൽ ജംഗ്ഷനിൽ തിങ്കളാഴ്ച്ച രാവിലെ 9.30 നാണ് സംഭവം. 10000 രൂപ വിലമതിയ്ക്കുന്നതാണ് ഫോൺ. ബൈക്കിന്റെ നമ്പർ പ്ലെയ്റ്റ് സെല്ലോടേപ്പ് ഉപയോഗിച്ച് മറച്ചിരുന്നു. തന്റെ മൊബൈൽ മോഷ്ടിക്കപ്പെട്ടുവെന്ന് കാണിച്ച് യുവതി പോലീസ് സ്റ്റേഷനിലെത്തി സംഭവ ദിവസം തന്നെ പരാതി നൽകി. സംഭവസ്ഥലത്തിന്റെ സമീപത്തുള്ള സിസിടിവികളിൽ നിന്നും ദൃശ്യങ്ങൾ ശേഖരിച്ച പോലീസ് സംഭവത്തിന് പിന്നിൽ സുനിൽ ദോത്തിയും അൽത്താഫുമാണെന്ന് കണ്ടെത്തി. ഇവർ ഫോൺ വിറ്റതായും പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇതോടെ പോലീസ് സുനിൽ ദോത്തിയുടെ വീട്ടിലെത്തി വിവാഹ ആഘോഷങ്ങൾക്കിടെ വരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധി തവണ ഇരുവരും ചേർന്ന് സമാനമായ രീതിയിൽ മൊബൈൽ ഫോൺ മോഷ്ടിച്ചതായി പോലീസ് വ്യക്തമാക്കി Content Highlight: Groom who stole phone arrested in his wedding procession
from mathrubhumi.latestnews.rssfeed https://ift.tt/2Sm1C6T
via
IFTTT
No comments:
Post a Comment