നിലയ്ക്കൽ: നിരോധനാജ്ഞ ലംഘിച്ച ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ അടക്കമുള്ളവരെ നിലയ്ക്കലിൽ പോലീസ് അറസ്റ്റ് ചെയ്തു. ഒരു സുരേന്ദ്രൻ മാത്രമല്ല അറസ്റ്റ് വരിക്കുകയെന്നും ബിജെപിയിൽ ആയിരക്കണക്കിന് സുരേന്ദ്രൻമാർ നിരോധനാജ്ഞ ലംഘിച്ച് അറസ്റ്റ് വരിക്കുമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. ബി. ഗോപാലകൃഷ്ണൻ ഉൾപ്പെടെ ഒമ്പത് പ്രവർത്തകരെയാണ് നിരോധനാജ്ഞ ലംഘിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്തത്. നിലയ്ക്കലിന് മുന്ന് കിലോമീറ്റർ അകലെ ഇലവുങ്കലിൽ വച്ച് പോലീസ് ഇവരെ പരിശോധിച്ച് പേരുവിവരങ്ങൾ ശേഖരിച്ചിരുന്നു. രണ്ട് വാഹനങ്ങളിലാണ് ഇവർ എത്തിയത്. ആറുമണിക്കൂറിനകം ദർശനം നടത്തി തിരികെ ഇറങ്ങണമെന്ന നിർദ്ദേശം അടങ്ങിയ നോട്ടീസ് കൈപ്പറ്റണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. നോട്ടീസ് കൈപ്പറ്റിയാൽ ശബരിമല ദർശനത്തിന് പോകാൻ അനുമതി നൽകാമെന്ന് പോലീസ് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, നോട്ടീസ് കൈപ്പറ്റില്ലെന്നും നിരോധനാജ്ഞ ലംഘിക്കുകയാണെന്നും എന്ന് ഗോപാലകൃഷ്ണൻ അറിയിച്ചു. ഇതോടെ ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് പ്രവർത്തകരെ പെരുനാട് പോലീസ്റ്റേഷനിലേക്ക് കൊണ്ടുപോയി. Content Highlights: BJP, Nilakkal Protest, Sabaimala Police Regulations, Sabarimala 144
from mathrubhumi.latestnews.rssfeed https://ift.tt/2rhFqzi
via
IFTTT
No comments:
Post a Comment