അഞ്ചു പേസര്‍മാര്‍ പട്ടികയില്‍, അശ്വിനും രോഹിത്തും പുറത്ത്; പെര്‍ത്തില്‍ വേഗത്തെ കൂട്ടുപിടിച്ച് ഇന്ത്യ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 13, 2018

അഞ്ചു പേസര്‍മാര്‍ പട്ടികയില്‍, അശ്വിനും രോഹിത്തും പുറത്ത്; പെര്‍ത്തില്‍ വേഗത്തെ കൂട്ടുപിടിച്ച് ഇന്ത്യ

പെർത്ത്: ഓസീസിനെതിരേ വെള്ളിയാഴ്ച പെർത്തിൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനുള്ള 13 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യയുടെ അഞ്ചു പേസർമാരും പട്ടികയിൽ ഉൾപ്പെട്ടപ്പോൾ ആർ. അശ്വിനെയും രോഹിത് ശർമയേയും ഒഴിവാക്കി. പരിക്ക് കാരണമാണ് ഇരുവർക്കും സ്ഥാനം നഷ്ടമായത്. അഡ്ലെയ്ഡ് ടെസ്റ്റിൽ ഫീൽഡ് ചെയ്യുന്നതിനിടെ പുറംഭാഗത്താണ് രോഹിത്തിന് പരിക്കേറ്റത്. പേശീവലിവാണ് അശ്വിന് വിനയായത്. അഡ്ലെയ്ഡിൽ അശ്വിൻ ആറു വിക്കറ്റ് വീഴ്ത്തിയിരുന്നു. അശ്വിന് പകരം രവീന്ദ്ര ജഡേജ ടീമിൽ ഇടംപിടിച്ചു. രോഹിത്തിന് പകരം ഹനുമ വിഹാരിയും ടീമിലെത്തി. പരിക്ക് കാരണം ആദ്യ ടെസ്റ്റ് നഷ്ടമായ പൃഥ്വി ഷാ രണ്ടാം ടെസ്റ്റിലും ടീമിലില്ല. ഒന്നാം ടെസ്റ്റിൽ ഗംഭീര പ്രകടനമാണ് ഇന്ത്യൻ പേസർമാർ നടത്തിയത്. രണ്ട് ഇന്നിങ്സിലും ഓസീസിനെ ഓൾഔട്ടാക്കാൻ ഇന്ത്യക്കു കഴിഞ്ഞു. 20 വിക്കറ്റുകളിൽ 14 എണ്ണവും വീഴ്ത്തിയത് പേസർമാരായിരുന്നു. പേസുള്ള പെർത്തിലെ പിച്ചിൽ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഇശാന്ത് ശർമ എന്നിവർക്കൊപ്പം ഒരാൾകൂടി സ്ഥാനം പിടിക്കും. ഭുവനേശ്വറോ അല്ലെങ്കിൽ ഉമേഷ് യാദവോ എന്നത് നാളെ അറിയാം. ഇരുവരും ആദ്യ ടെസ്റ്റിൽ കളിച്ചിരുന്നില്ല. ആദ്യ ടെസ്റ്റിൽ അപ്രതീക്ഷിത തിരിച്ചടി നേരിട്ടെങ്കിലും പെർത്തിലും അതേ ടീമിനെ തന്നെ ഓസ്ട്രേലിയ നിലനിർത്താനാണ് സാധ്യത. ഇന്ത്യയുടെ 13 അംഗ പട്ടിക- വിരാട് കോലി (ക്യാപ്റ്റൻ), ലോകേഷ് രാഹുൽ, മുരളി വിജയ്, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ്. Content Highlights: ashwin rohit ruled out ravindra jadeja included in 13 men squad for perth test


from mathrubhumi.latestnews.rssfeed https://ift.tt/2zZcm4a
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages