ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പ്: ഷെയ്ഖ് ഹസീന മൂന്നാം തവണ അധികാരമുറപ്പിച്ചു; പാര്‍ട്ടിക്ക് വന്‍മുന്നേറ്റം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 31, 2018

ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പ്: ഷെയ്ഖ് ഹസീന മൂന്നാം തവണ അധികാരമുറപ്പിച്ചു; പാര്‍ട്ടിക്ക് വന്‍മുന്നേറ്റം

ധാക്കാ: ബംഗ്ലാദേശ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടിയുടെ സഖ്യത്തിന് വന്‍ ലീഡ്. തെരഞ്ഞെടുപ്പ് നടന്ന 300ല്‍ 289 സീറ്റുകള്‍ ഹസീനയുടെ പാര്‍ട്ടി പിടിച്ചെടുത്തു. ഹസീന മൂന്നാം തവണയും പ്രധാനമന്ത്രി സ്ഥാനമുറപ്പിച്ചു. 2009 മുതല്‍ ഹസീനയാണ് അധികാരത്തില്‍.

അവാമി ലീഗ് 266 സീറ്റുകളും സഖ്യ കക്ഷിയായ ജാതിയ പാര്‍ട്ടി 21 സീറ്റുകളും നേടി. സ്വതന്ത്രര്‍ രണ്ടുസീറ്റുകളിലും വിജയമുറപ്പിച്ചു. പ്രതിപക്ഷ കക്ഷികളായ നാഷണല്‍ യുണൈറ്റ് ഫ്രണ്ട്, ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി എന്നിവര്‍ക്ക് ഏഴു സീറ്റുകള്‍ കൊണ്ട് തൃപ്തരാകേണ്ടിവന്നു. സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് ഒരു സീറ്റില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു.

എന്നാല്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. തെരഞ്ഞെടുപ്പ് ഫലം പ്രഹസനമാണെന്നും അത് പുനപരിശോധിക്കണമെന്നും പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. 221 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്നാണ് പ്രതിക്ഷത്തിന്റെ ആരോപണം.

തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് 47 പ്രതിപക്ഷ സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിച്ചത് പ്രതിപക്ഷത്തിന് വലിയ തിരിച്ചടിയായിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷത്തില്‍ 17 പേരാണ് കൊല്ലപ്പെട്ടത്. 350 സീറ്റുകളാണ് പാര്‍ലമെന്റിലുള്ളത്. അതില്‍ 50 സീറ്റുകളില്‍ വനിതാ സംവരണവും വോട്ടിംഗ് നിലയ്ക്ക് ആനുപാതികമായി പ്രാതിനിധ്യവുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
[IMG]
അവാമി പാര്‍ട്ടി അംഗവും ഏകദിന ക്രിക്കറ്റ് നായകനുമായ മഷറഫെ ബിന്‍ മോര്‍ട്ടസ നരെയില്‍2 മണ്ഡലത്തില്‍ നിന്ന് 274,418 വോട്ടുകള്‍ നേടിയാണ് വിജയിച്ച്. എതിരാളിക്ക് ലഭിച്ചതാകട്ടെ വെറും 8,006 വോട്ടുകളും.



from mangalam.com http://bit.ly/2Q8xwSR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages