സൗന്ദര്യം ഓരോരുത്തരുടെ കാഴ്ചപ്പാടുകള്‍ക്ക് അനുസരിച്ച് മാറി മറിയുമായിരിക്കും. എന്നാല്‍ ആറു വയസ്സുകാരിയായിരിക്കെ ഏറ്റവും സുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടയാള്‍ തന്നെ 11 വര്‍ഷത്തിന് ശേഷവും അനേകരുടെ സ്വപ്നമുഖമായി മാറുന്നത് കൗതുകകരമാണ്. ഫ്രഞ്ച് സുന്ദരിയും അറിയപ്പെടുന്ന മോഡലുമായ തൈലാന്‍ ബ്‌ളോണ്ടിയാണ് കഥയിലെ നായിക. 2007 ല്‍ ആറു വയസ്സുള്ളപ്പോഴും ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയായി തെരഞ്ഞെടുക്കപ്പെട്ട തയ്‌ലാനേയെ മധുരപ്പതിനേഴിലും സൗന്ദര്യാരാധകര്‍ വിടുന്നില്ല. ടി സി കാന്‍ഡ്‌ലേഴ്‌സിന്റെ 2018 ലെ ഏറ്റവും സുന്ദരികളായ 100 പേരില്‍ ഒന്നാമത് എത്തിയത് ഈ ഫ്രഞ്ച് മോഡലാണ്.
തയ്‌വാനീസ് പാട്ടുകാരി ചോ സൂ യൂ രണ്ടാമതും ഇസ്രായേലി മോഡല്‍ യീല്‍ ഷെല്‍ബിയ മൂന്നാമതും വന്നപ്പോള്‍ അമേരിക്കന്‍ നടിയായ ഫിലീപ്പീന്‍സ് യുവതി ലിസാ സോബെറാനോ നാലാം സ്ഥാനത്തും എത്തി. ഏറ്റവും വിഭിന്നയായ സുന്ദരിയെ കണ്ടെത്താന്‍ 1990 ല്‍ തുടങ്ങിയ വാര്‍ഷിക പുരസ്‌ക്കാരത്തില്‍ ടിസി കാന്‍ഡ്‌ലേഴ്‌സ് 2018 ലെ സുന്ദരിയായ തെരഞ്ഞെടുത്ത് പുറത്തുവിട്ട തായ്‌ലാനേയുടെ വീഡിയോ വെറും രണ്ടു ദിവസം കൊണ്ട് 20 ലക്ഷം പേരാണ്. സുന്ദരിയായി തന്നെ തെരഞ്ഞെടുത്ത ടിസി കാന്‍ഡ്‌ലറിനും തനിക്ക് വോട്ട് ചെയ്ത ലക്ഷക്കണക്കിന് പേര്‍ക്കും നന്ദി കുറിച്ചുകൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ നല്‍കിയ തയ്‌ലാനേയുടെ പോസ്റ്റിന് മാത്രം 80,000 ലൈക്കുകളാണ് കിട്ടിയത്.
[IMG]
ബ്രിട്ടീഷ് സിനിമാ നിരൂപകന്‍ ടി സി കാന്‍ഡ്‌ലര്‍ 1990 ല്‍ തുടങ്ങിയ ഉയര്‍ന്നുവരുന്ന താരങ്ങളിലെ ഏറെ അറിയപ്പെടാത്ത 100 മുഖങ്ങളില്‍ നിന്നും ഏറ്റവും സുന്ദരമായ മുഖം കണ്ടെത്താനായിരുന്നു ഇത്തവണ മത്സരം. ഫ്രഞ്ച് ഫുട്‌ബോള്‍താരം പാട്രിക് ബ്‌ളോണ്ടിയുടെയും നടിയും ഫാഷന്‍ ഡിസൈനറുമായ വെറോണിക്ക ലൗബ്രിയുടെയും മകളായ ബ്‌ളോണ്ടി നാലാം വയസ്സ് മുതല്‍ മോഡലിംഗിലുണ്ട്. ജീന്‍ പോള്‍ ഗൗള്‍ടിയറിന്റെ മോഡലായികൊണ്ടാണ് ഈ വേദിയില്‍ എത്തിയത്. മൂന്ന് തവണ ഏറ്റവും സുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ട മൈക്കല്‍ ഫെയ്ഫറാണ് ഏറ്റവും കൂടുതല്‍ തവണ പുരസ്‌ക്കാരം നേടിയിട്ടുള്ളത്. മെഗ് റെയാന്‍, മരിയോന്‍ കോട്ടിലാര്‍ഡ്, നിക്കോള്‍ കിഡ്മാന്‍ എന്നിവരും പുരസ്‌ക്കാരം നേടിയിട്ടുണ്ട്. ഈ വര്‍ഷത്തെ ഏറ്റവും സൗന്ദര്യമുള്ള മുഖം പക്ഷേ അക്വാമേന്‍, ഗെയിം ഓഫ് ത്രോണ്‍സ് സിനിമകളിലെ താരം ജേസണ്‍ മൊമോവ ആയിരുന്നു.
from mangalam.com http://bit.ly/2Tk2wRM
via IFTTT
No comments:
Post a Comment