മുത്തലാഖ് ബില്‍ രണ്ട് മണിക്ക് രാജ്യസഭയില്‍; എഐഎഡിഎംകെ ബഹളത്തില്‍ സഭ നിര്‍ത്തിവച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 31, 2018

മുത്തലാഖ് ബില്‍ രണ്ട് മണിക്ക് രാജ്യസഭയില്‍; എഐഎഡിഎംകെ ബഹളത്തില്‍ സഭ നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ രാജ്യസഭ ഇന്ന് രണ്ടു മണിക്ക് പരിഗണിക്കും. രാവിലെ സഭ ചേര്‍ന്നെങ്കിലും എഐഎഡിഎംകെ അംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന് സഭ രണ്ടു മണിവരെ നിര്‍ത്തിവച്ചു. സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും. തെലങ്കാന രാഷ്ട്രീയ സമിതി സഭ ബഹിഷ്‌കരിച്ചേക്കുമെന്നും സൂചനയുണ്ട്. ബില്‍ പാസാക്കുന്നതിനു മുന്‍പ് സെലക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

അതേസമയം, സഭ തടസ്സപ്പെടുത്തിയ എഐഎഡിഎംകെയ്‌ക്കെതിരെ ഷേകാണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും വിമര്‍ശനവുമായി രംഗത്തെത്തി. തമിഴ്‌നാട്ടില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയാണ് എഐഎഡിഎംകെയെന്ന് തൃണമുല്‍ നേതാവ് ഡെറെക് ഒബ്രിയന്‍ വിമര്‍ശിച്ചു. സഭ ശരാശരി 16 മിനിറ്റാണ് ദിവസവും സമ്മേളിക്കുന്നത്. ദിവസവും രാവിലെ 11.10 ഓടെ ബി.ജെ.പി അനുകൂലികള്‍ നടുത്തളത്തില്‍ ഇറങ്ങുകയും സഭ പിരിയുകയും ചെയ്യുന്നത് പതിവാക്കിയിരിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.



from mangalam.com http://bit.ly/2St5VO5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages