തോൽവിയുടെ ഉത്തരവാദിത്വം തനിക്ക് മാത്രം- ശിവരാജ്സിങ് ചൗഹാൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 12, 2018

തോൽവിയുടെ ഉത്തരവാദിത്വം തനിക്ക് മാത്രം- ശിവരാജ്സിങ് ചൗഹാൻ

ജയ്പുർ:നിയമസഭ തിരഞ്ഞെടുപ്പിലെ തോൽവിയുടെഉത്തരവാദിത്വം തനിക്ക് മാത്രമാണെന്നും സർക്കാർ ഉണ്ടാക്കാൻ അവകാശവാദം ഉന്നയിക്കില്ലെന്നും ശിവരാജ് സിങ് ചൗഹാൻ. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ശേഷമായിരുന്നു ചൗഹാന്റെപ്രതികരണം.കോൺഗ്രസ്സ് നേതാവ് കമൽനാഥിനെ അഭിനന്ദിക്കാനും ചൗഹാൻ മറന്നില്ല. എക്സിറ്റ് പോൾ സർവ്വെ ഫലങ്ങൾ വന്നപ്പോൾ തന്നെ തോൽക്കുകയാണെങ്കിൽ ഉത്തരവാദി ശിവരാജ് സിങ് ചൗഹാൻ മാത്രമായിരിക്കുമെന്ന തരത്തിൽ കേന്ദ്ര ബിജെപി നേതാക്കളുടെ പ്രതികരണങ്ങൾ വന്നിരുന്നു. "മധ്യപ്രദേശിൽ സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിക്കില്ല. തോൽവിയുടെ ഉത്തരവാദിത്വം എനിക്ക് മാത്രമാണ്. ഇതോടെ ഞാൻ സ്വതന്ത്രനായി", ശിവരാജ് സിങ് ചൗഹാൻ പ്രതികരിച്ചു. മധ്യപ്രദേശിൽ 114 സീറ്റുകളാണ് കോൺഗ്രസ്സിനുള്ളത്. രണ്ട് അംഗങ്ങളുള്ള ബിഎസ്പി പിന്തുണ പ്രഖ്യാപിച്ച സ്ഥിതിക്ക് ഭൂരിപക്ഷം ഉറപ്പിച്ച് സർക്കാരുണ്ടാക്കാൻ ഗവർണ്ണറുമായി കൂടിയാലോചന നടത്തുകയാണ് കോൺഗ്രസ്സ്. content highlights:Shivraj singh Chohan takes full responsibility of election defeat


from mathrubhumi.latestnews.rssfeed https://ift.tt/2Lakza9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages