തോല്‍വി അംഗീകരിച്ച് ബിജെപി, മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ഗവര്‍ണറുടെ ക്ഷണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 12, 2018

തോല്‍വി അംഗീകരിച്ച് ബിജെപി, മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ഗവര്‍ണറുടെ ക്ഷണം

ഭോപ്പാൽ:മധ്യപ്രദേശിൽ സർക്കാർ രൂപവത്കരണത്തിന് കോൺഗ്രസിനെ ഗവർണർ ആനന്ദി ബെൻ പട്ടേൽ ക്ഷണിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കോൺഗ്രസ് നേതാക്കൾ ഗവർണറെ കാണും. 114 സീറ്റുകൾ നേടിയാണ് മധ്യപ്രദേശിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. കേവലഭൂരിപക്ഷത്തിന് 116 സീറ്റുകളാണ് വേണ്ടത്. ബി എസ് പി കോൺഗ്രസിനു പിന്തുണ പ്രഖ്യാപിച്ചതോടെ കോൺഗ്രസ് കേവല ഭൂരിപക്ഷം ഉറപ്പിച്ചു. രണ്ടു സീറ്റുകളിലാണ് ബി എസ് പി വിജയിച്ചത്. ബി എസ് പി അധ്യക്ഷ മായാവതിയാണ് വാർത്താ സമ്മേളനം നടത്തികോൺഗ്രസിനു പിന്തുണ പ്രഖ്യാപിച്ചത്.ഒരു സീറ്റിൽ വിജയിച്ച എസ് പിയും കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിജയിച്ചുവന്ന നാല് സ്വതന്ത്രരും കോൺഗ്രസ് റിബലുകളായി മത്സരിച്ചവരാണ്.ഇവരും ഇതിനോടകം കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.ഇതോടെ കോൺഗ്രസിന് 121 പേരുടെ പിന്തുണയായി. ഉദ്വേഗം നിറഞ്ഞ മണിക്കൂറുകൾക്കു ശേഷം ബുധനാഴ്ച രാവിലെയാണ് മധ്യപ്രദേശിലെ അന്തിമഫലം പുറത്തെത്തിയത്.സർക്കാർ രൂപവത്കരണത്തിന് അവകാശവാദം ഉന്നയിക്കില്ലെന്നും ഗവർണറെ കണ്ട് രാജി സമർപ്പിക്കാൻ പോവുകയാണെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ മാധ്യമങ്ങളോടു പ്രതികരിച്ചു. content highlights:governor invites congress to form goverment in madhya pradesh


from mathrubhumi.latestnews.rssfeed https://ift.tt/2PvaOUE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages