ഭോപ്പാൽ: ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താൻ മധ്യപ്രദേശിൽ കോൺഗ്രസ്സിനെ പിന്തുണക്കുമെന്ന് ബിഎസ്പി നേതാവ് മായാവതി. ആവശ്യമെങ്കിൽ രാജസ്ഥാനിലും ബിഎസ്പി കോൺഗ്രസ്സിന് പിന്തുണ നൽകുമെന്നും മായാവതി പറഞ്ഞു. നിലവിൽ മധ്യപ്രദേശിൽ കോൺഗ്രസ്സ് 114 സീറ്റാണ് നേടിയത്. ഭൂരിപക്ഷം നേടാൻ രണ്ട് സീറ്റു കൂടി വേണം. ബിഎസ്പിക്ക് തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളാണ് നേടാനായത്. ഇതോടെ മധ്യപ്രദേശിൽ കോൺഗ്രസ്സിന്റെ ഭരണം ഏതാണ്ട് ഉറപ്പായി. കോൺഗ്രസ്സിന്റെ വിജയം ബിജെപി വിരുദ്ധ വികാരമുള്ളതുകൊണ്ടാണെന്നും തിരഞ്ഞെടുപ്പിൽ ബിഎസ്പി മികച്ച പ്രകടനം കാഴ്ചവെച്ചെന്നും മായാവതി വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. ചത്തീസ്ഗഢിലും രാജസ്ഥാനിലും മധ്യപ്രദേശിലും പൂർണ്ണമായും ജനങ്ങൾ ബിജെപിക്കെതിരായിരുന്നു. ബിജെപിയുടെ ജനവിരുദ്ധ നയങ്ങൾ മൂലം മറ്റ് പോംവഴികളില്ലാത്തതിനാലാണ് ജനങ്ങൾ കോൺഗ്രസ്സിനു വോട്ടു ചെയ്തത്. ഞങ്ങളുടെ ലക്ഷ്യം ബിജെപിയെ അധികാരത്തിൽ നിന്ന മാറ്റി നിർത്തുക എന്നുള്ളതാണ്. അതിനാലാണ് കോൺഗ്രസ്സിനെ ഞങ്ങൾ മധ്യപ്രദേശിൽ പിന്തുണക്കുന്നത്.ബിജെപി ഒരിക്കലും തിരിച്ചു വരരുതെന്ന ഉദ്ദേശത്തിലാണ് ഞങ്ങൾ ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ചത്തീസ്ഗഡിൽ മാത്രമാണ് പാർട്ടി അൽപം പിന്നിലായത്. ചത്തീസ്ഗഢ് ഒഴികെ എല്ലായിടത്തും ബിഎസ്പി മികച്ച പ്രകടനം കാഴ്ചവെച്ചു, അവർ അഭിപ്രായപ്പെട്ടു. content highlights:BSP supports congress , says Mayawati
from mathrubhumi.latestnews.rssfeed https://ift.tt/2UzoJg4
via
IFTTT
No comments:
Post a Comment