ഭോപ്പാൽ: മധ്യപ്രദേശിൽ സർക്കാർ രൂപവത്കരിക്കാൻ അവകാശവാദമുന്നയിക്കാൻ ബി ജെ പിയും. സർക്കാരുണ്ടാക്കാൻ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി നേതാക്കൾ മധ്യപ്രദേശ് ഗവർണറുമായി കൂടിക്കാഴ്ച നടത്തുമെന്ന് ദേശീയമാധ്യമങ്ങൾറിപ്പോർട്ട് ചെയ്തു. 230 നിയോജകമണ്ഡലങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിന്റെ അന്തിമഫലം ഫലം ബുധനാഴ്ച രാവിലെയാണ് പുറത്തെത്തിയത്. 114 സീറ്റുകൾ നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോൾ ബി ജെ പിക്ക് നേടാനായത് 109 സീറ്റുകളാണ്. ബി എസ് പി രണ്ട് സീറ്റുകളും സമാജ്വാദി പാർട്ടി ഒരു സീറ്റും സ്വതന്ത്രർ നാലു സീറ്റുകളിലുമാണ് വിജയിച്ചത്. കോൺഗ്രസിനും ബി ജെ പിക്കും കേവലഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ ബി എസ് പി, എസ് പി, സ്വതന്ത്രർ എന്നിവരുടെ നിലപാടാണ് നിർണായകമാകുക.അതേസമയം ബി എസ് പിയും എസ് പിയും കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്. സർക്കാർ രൂപവത്കരണത്തിന് അവകാശവാദമുന്നയിക്കാനുള്ള കൂടിക്കാഴ്ചയ്ക്ക് സമയം ആവശ്യപ്പെട്ടുകൊണ്ട് ചൊവ്വാഴ്ച രാത്രി തന്നെ കോൺഗ്രസ് ഗവർണർക്ക് കത്തു നൽകിയിരുന്നു. എന്നാൽ അന്തിമഫലം വരെ കാത്തിരിക്കാനായിരുന്നു ഗവർണറുടെ മറുപടി. തിരഞ്ഞെടുപ്പിന് മുൻപ് സഖ്യമില്ലാതെ മത്സരിച്ചതിനാൽ ഏറ്റവും വലിയ ഒറ്റകക്ഷിയെയാണ് സാധാരണഗതിയിൽ സർക്കാരുണ്ടാക്കാൻ ആദ്യം ക്ഷണിക്കുക.സ്വതന്ത്രരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന വാദമാണ് കോൺഗ്രസും ബി ജെ പിയും ഉയർത്തിയിട്ടുള്ളത്. ഗുജറാത്ത് മുൻമുഖ്യമന്ത്രി കൂടിയായ ആനന്ദി ബെൻ പട്ടേലാണ് മധ്യപ്രദേശ് ഗവർണർ. content highlights:bjp to meet madhya pradesh governor
from mathrubhumi.latestnews.rssfeed https://ift.tt/2BdLs8w
via
IFTTT
No comments:
Post a Comment