ന്യൂഡല്‍ഹി: പകല്‍ അനേകരുടെ ആരാധനാപാത്രമായ നര്‍ത്തകന്‍ പക്ഷേ രാത്രിയായാല്‍ ക്രൂരനായ കൊള്ളസംഘത്തിന്റെ തലവന്‍. യൂട്യുബിലെ ഡാന്‍സ് വീഡിയോകള്‍ വഴി പ്രശസ്തനായ ഡല്‍ഹിയിലെ അരുണ്‍കുമാറിനെ കുറിച്ചാണ് പോലീസിന്റെ ഈ വിലയിരുത്തല്‍. സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞാല്‍ വിദഗ്ദ്ധരായ എട്ടംഗ മോഷണസംഘത്തിന്റെ തലവനാണ് ഇയാളെന്ന് പോലീസ് പറയുന്നു.
അടുത്തിടെ നടന്ന ഒരു മോഷണവുമായി ബന്ധപ്പെട്ടാണ് അരുണിന്റെ ഗ്യാംഗിനെ പോലീസ് തിരിച്ചറിഞ്ഞത്. പകല്‍ സമയം മോഷ്ടിക്കാനുള്ള വീടുകള്‍ കണ്ടെത്തി വെച്ച ശേഷം രാത്രിയില്‍ മോഷണം നടത്തുന്നതാണ് സംഘത്തിന്റെ രീതി. ഓരോ വ്യത്യസ്ത റോളുകളാണ് സംഘത്തില്‍ എട്ടു പേരും കൈകാര്യം ചെയ്യുന്നത്. ഡ്രൈവിംഗില്‍ അതി വൈദഗ്ദ്ധ്യം ഉള്ളയാളാണ് ഒരാള്‍. ഒരാള്‍ അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ ഏതു പൂട്ടും തുറക്കുന്ന കൊല്ലപ്പണിക്കാരന്‍, പൂട്ടു വിദഗ്ദ്ധന്‍ വാതില്‍ തുറന്നാലുടന്‍ മൂന്ന് പേര്‍ അകത്തു കയറുകയും പണം മോഷ്ടിക്കുകയും ചെയ്യും. പുറത്ത് നിരീക്ഷണത്തിനും കാവലിനുമായി രണ്ടു പേരുണ്ടാകും. എല്ലാവരുടേയും കയ്യില്‍ വോക്കിടോക്കിയുടെ കൂടി ഫലം ചെയ്യുന്ന പ്രത്യേക ചൈനീസ് ഫോണുണ്ട്.
ജാംഗ്പുരയിലെ ഒരു വീട്ടില്‍ അടുത്തിടെ നടത്തിയ മോഷണമാണ് ഇവരെ കുടുക്കിയത്. ഇവരില്‍ നിന്നും ഒരു എസ്‌യുവി യും 10 ലക്ഷത്തോളം രുപ വിലവരുന്ന സ്വര്‍ണ്ണ-വജ്രാഭരണങ്ങളും പിടിച്ചെടുത്തു. ഡിസംബര്‍ 23 ന് മോഷ്ടാക്കള്‍ തന്റെ വീട്ടില്‍ കയറി വാതില്‍ തകര്‍ത്ത് 4.5 ലക്ഷം രൂപയും വന്‍വില വരുന്ന ആഭരണങ്ങളും മോഷ്ടിച്ചതായി അമര്‍ജീത് മാര്‍വ്വ എന്നയാള്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സിസിടിവി പരിശോധിച്ച പോലീസിന് സംഘാംഗങ്ങളെ കുറിച്ച് വിവരം കിട്ടുകയായിരുന്നു. ഈ ഏരിയയിലെ 30 ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസിന് ഒരു ഫൂട്ടേജില്‍ മോഷണം നടന്ന വീടിന് സമീപത്ത് ബൈക്കിനടുത്ത് നില്‍ക്കുന്ന ചില വ്യക്തികളുടെ ദൃശ്യങ്ങള്‍ കിട്ടി.
ഇത് ദീപക് എന്നയാളാണെന്ന് ചിലര്‍ പ്രകടിപ്പിച്ച സംശയത്തില്‍ നിന്നുമാണ് പോലീസിന് വിവരം കിട്ടിയത്. ബുധനാഴ്ച ഭല്‍സ്വാ ഡെയറിയില്‍ എസ്‌ഐ മൂള്‍ചന്ദിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ ദീപക്കിനെയും അരുണെന്ന് സ്വയം പരിചയപ്പെടുത്തിയയാളെയും പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ വിവാഹങ്ങളിലും പാര്‍ട്ടികളിലും സ്‌റ്റേജ് പ്രോഗ്രാം നടത്തുന്ന പ്രൊഫഷണല്‍ നൃത്തസംഘത്തില്‍ പെട്ടയാളാണ് അരുണെന്ന് കണ്ടെത്തുകയായിരുന്നു. പിന്നീട് അറസ്റ്റിലായവര്‍ മറ്റുള്ളവരുടെ വിവരവും പറഞ്ഞുകൊടുത്തു. ഹര്‍ഷ് എന്നാണ് പൂട്ടുതുറപ്പന്റെ പേര്. ഐമാനാണ് ഡ്രൈവര്‍. ക്യാപ്റ്റന്‍, അങ്കിത്, വിശാല്‍, ആകാശ് എന്നിവരാണ് മറ്റുള്ളവരെന്നും ഇവരില്‍ നിന്നും പോലീസിന് വിവരം കിട്ടി.
from mangalam.com http://bit.ly/2VhALLF
via IFTTT
No comments:
Post a Comment