കെജ്‌രിവാള്‍ പ്രസംഗിക്കവേ ചുമച്ച് പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍; ഒടുവില്‍ രക്ഷയായത് ഗഡ്കരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 28, 2018

കെജ്‌രിവാള്‍ പ്രസംഗിക്കവേ ചുമച്ച് പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍; ഒടുവില്‍ രക്ഷയായത് ഗഡ്കരി

ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രസംഗിക്കുന്നതിനിടെ ചുമച്ച് പരിഹസിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍. ഡല്‍ഹിയില്‍ സംഘടിപ്പിച്ച സര്‍ക്കാര്‍ പരിപാടിക്കിടെയായിരുന്നു സംഭവം. ക്ലീന്‍ യമുന പദ്ധതിക്ക് തുടക്കമിട്ടുകൊണ്ട് ഡല്‍ഹി ജല ബോര്‍ഡും ക്ലീന്‍ ഗംഗ നാഷണല്‍ മിഷനും സംഘടിപ്പിച്ച പരിപാടിയ്ക്കിടെ ആയിരുന്നു സംഭവം.

കെജ്‌രിവാള്‍ സ്ഥിരമായി ചുമയ്ക്കുന്ന ആളാണ്. 2016 ല്‍ അദ്ദേഹം സര്‍ജറിക്ക് വിധേയനാകുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് കെജ്‌രിവാളിന്റെ പ്രസംഗത്തിനിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ സദസിലിരുന്ന് കൂട്ടമായി ചുമച്ചത്. നിശബ്ദത പാലിക്കാന്‍ കെജ്‌രിവാള്‍ പല തവണ അപേക്ഷിച്ചുവെങ്കിലും ബിജെപി പ്രവര്‍ത്തകര്‍ ചുമ നിര്‍ത്തിയില്ല. ഇതോടെ നിതിന്‍ ഗഡ്കരി ഇടപെട്ടു. 'ബഹളമുണ്ടാക്കാതെ ഇരിക്കൂ.. ഇത് ഔദ്യോഗിക പരിപാടിയാണ്' എന്ന് പറഞ്ഞു.

പരിപാടിയ്ക്കിടെ കെജ്‌രിവാള്‍ നിതിന്‍ ഗഡ്കരി പ്രശംസിച്ച് സംസാരിക്കുകയും ചെയ്തു. എതിര്‍പാര്‍ട്ടിയിലുള്ള ആളാണെന്ന തോന്നല്‍ ഒരിക്കലും നിതിന്‍ ഗഡ്കരി നമ്മളില്‍ ഉണ്ടാക്കാറില്ല. മറ്റുള്ളവരെക്കുറിച്ച് എനിക്ക് അറിയില്ല, പക്ഷേ അദ്ദേഹം ഞങ്ങളോട് കാണിക്കുന്ന സ്‌നേഹം, ബി.ജെ.പി പ്രവര്‍ത്തകര്‍ക്കുപോലും ഇത്ര സ്‌നേഹം കിട്ടിയിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. എന്നാണ് കെജ്‌രിവാള്‍ പറഞ്ഞത്.



from mangalam.com http://bit.ly/2rWl5zP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages