വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദിഷ്ട മെക്‌സിക്കന്‍ അതിര്‍ത്തി മതിലിനു ഫണ്ടിനെ ചൊല്ലിയുള്ള ഭരണപ്രതിസന്ധി പുതുവര്‍ഷത്തിനും അമേരിക്കയെ പിന്തുടരുമെന്ന് വ്യക്തം. അടുത്തയാഴ്ചയും യു.എസ് ഭരണസ്ഥാപനങ്ങള്‍ ഭാഗികമായി അടഞ്ഞുകിടക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്.
ആറു ദിവസമായി തുടരുന്ന സ്തംഭനം അവസാനിപ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന സെനറ്റ്, ജനപ്രതിനിധിസഭ സമ്മേളനത്തിന് ആയില്ല. ഇതേതുടര്‍ന്ന് കോണ്‍ഗ്രസ് ചേര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ പിരിയുകയും ചെയ്തു. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പല അംഗങ്ങളും എത്തിച്ചേര്‍ന്നതുപോലുമില്ല.
ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് അടച്ചിടല്‍ നേരിടുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലായിരുന്നു ആദ്യ രണ്ട് പ്രതിസന്ധികള്‍. അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ പ്രതിസന്ധി അമേരിക്കയെ തേടിവന്നത്.
മതിലിനുള്ള ഫണ്ട് അനുവദിച്ച ശേഷം മതി മറ്റെന്തും എന്ന നിലപാടിലാണ് ട്രംപ്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ പദ്ധതികള്‍ക്കുള്ള ഫണ്ട് വഴിമുട്ടി നില്‍ക്കുകയാണ്. ഇതോടെ പതിനായിരക്കണക്കിന് ജീവനക്കാര്‍ ശമ്പളം കിട്ടാതെ ജോലി വിടേണ്ട സ്ഥിതിയിലേക്കോ അല്ലെങ്കില്‍ എന്നു ശമ്പളം കിട്ടും എന്നറിയാതെ ജോലി ചെയ്യേണ്ട സ്ഥിതിയാണ്.
അനധികൃതമായ കുടിയേറ്റം തടയുന്നതിന് യു.എസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടുപോകില്ലെന്നു ട്രംപ് പറയുന്നു. എന്നാല്‍ ട്രംപിന്റെ നിലപാടിനോട് യോജിച്ച് പോകാനാവില്ലെന്നാണ് ഡെമോക്രാറ്റുകള്‍ പറയുന്നത്. അഭയാര്‍ത്ഥി പ്രശ്‌നം പ്രസിഡന്റ് രാഷ്ട്രീയ നേട്ടത്തിനു ഉപയോഗിക്കുന്നു എന്നതാണ് ഇവരുടെ വിമര്‍ശനം. നികുതിയദായകരുടെ പണം വെറുതെ പാഴാക്കുന്ന മതില്‍ നിര്‍മ്മാണമല്ലാതെ ഈ പ്രശ്‌നം പരിഹരിക്കാന്‍ ഉചിതമായ മറ്റു മാര്‍ഗങ്ങളുണ്ടെന്നും അവര്‍ പറയുന്നു.
ഇരുകൂട്ടരും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതോടെ കഴിഞ്ഞ ശനിയാഴ്ച മുതല്‍ അമേരിക്കയില്‍ ഭാഗികമായി ഭരണപ്രതിസന്ധി നിലനില്‍ക്കുകയാണ്. ആഭ്യന്തര സുരക്ഷ, നീതിന്യായം, കൃഷി തുടങ്ങി ഒമ്പത് സുപ്രധാന വകുപ്പുകളുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്.
from mangalam.com http://bit.ly/2LDR4Oi
via IFTTT
No comments:
Post a Comment