ചങ്ങനാശ്ശേരി: കേരളാകോണ്‍ഗ്രസ് ബി യുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ ബാലകൃഷ്ണപിള്ളയ്ക്ക് മറുപടിയുമായി എന്‍എസ്എസ്. ആചാരസംരക്ഷണത്തിന്റെ കാര്യത്തില്‍ മാറ്റമില്ലെന്നും സമദൂര സിദ്ധാന്തത്തില്‍ എന്‍എസ്എസ് ഉറച്ചു തന്നെ നില്‍ക്കുമെന്നും പുറത്തുനിന്നും അകത്തുനിന്നും ഉണ്ടാകുന്ന എല്ലാത്തരം എതിര്‍പ്പുകളും നേരിടാന്‍ സംഘടനകയ്ക്ക് കരുത്തുമുണ്ടെന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ വ്യക്തമാക്കി. പിള്ളയ്ക്ക് പുറമേ കോടിയേരി, കാനം രാജേന്ദ്രന്‍ എന്നിവര്‍ക്ക് കൂടിയായിരുന്നു മറുപടി.
ഇന്നലെ വനിതാമതിലിനെ പിന്തുണച്ച ബാലകൃഷ്ണപിള്ള ശബരിമല വിഷയത്തില്‍ ബിജെപിയുടെ അയ്യപ്പജ്യോതിയെ പിന്തുണയ്ക്കാനുള്ള എന്‍എസ്എസിന്റെ നീക്കത്തെയും സമദൂര സിദ്ധാന്തം തിരുത്തിയതിനെയും നിഷ്‌ക്കരുണം വിമര്‍ശിച്ചിരുന്നു. എന്‍എസ്എസിന്റെ സമദൂരനിലപാട് മാറ്റാനാവില്ലെന്നും സുകുമാരന്‍ നായര്‍ക്ക് ആരെയെങ്കിലും പിന്തുണയ്ക്കണമെന്നുണ്ടെങ്കില്‍ അത് സ്വന്തം നിലയ്ക്ക് ആവാമെന്നുമാണ് പിള്ള വിമര്‍ശിച്ചത്. എന്‍എസ്എസ് നിലപാടിന് വിരുദ്ധമായി മുന്‍പും തങ്ങള്‍ തീരുമാനങ്ങളെടുത്തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.
ഇതിന് പിന്നാലെയാണ് എന്‍എസ്എസും വിശദീകരണവുമായി വന്നിരിക്കുന്നത്. സുകുമാരന്‍ നായകര്‍ക്കും എന്‍എസ്എസിനും സമദൂരത്തില്‍ നിന്നും മാറാന്‍ അവകാശമില്ലെന്ന പ്രതികരണങ്ങളുമായി ഭരണപക്ഷത്തെ നേതാക്കളും ഇപ്പോള്‍ ചേക്കേറിയ ഒരു നേതാവും രംഗത്ത് വന്നിരിക്കുകയാണെന്നും അവര്‍ നായന്മാര്‍ കൂടിയാകുമ്പോള്‍ എന്‍എസ്എസിനെ എന്തും പറയാമല്ലോ എന്നാണ് വിചാരിക്കുന്നത്. എന്നാല്‍ ഈ പരിപ്പൊന്നും എന്‍എസ്എസില്‍ വേകുകയില്ലെന്നും ശക്തമായ സംഘടനാ അടിത്തറയുള്ള പ്രസ്ഥാനത്തെ പുറത്തു നിന്നു ആക്രമിക്കുന്നവരെ അതേ നാണയത്തില്‍ തിരിച്ചടിക്കാനും അകത്തു നിന്നും വിള്ളല്‍ ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തുന്നതിനും ഉള്ള ശക്തി സംഘടനയ്ക്ക് ഉണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുക എന്‍എസ്എസിന്റെ പ്രഖ്യാപിത നയമാണ്. ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിലും അതേ നിലപാട് തന്നെയാണ് ആദ്യം മുതല്‍ക്കു തന്നെ എന്‍എസ്എസ് സ്വീകരിച്ചിട്ടുള്ളത്. അതിനനുസരിച്ചുള്ള നിയമ നടപടികളും സമാധാന പ്രതിഷേധങ്ങളുമായി വിശ്വാസികള്‍ക്കൊപ്പം നില്‍ക്കും. ശബരിമലയില്‍ പരാജയപ്പെട്ട പിന്തുണ ആര്‍ജ്ജിക്കാനാണ് നവോത്ഥാനം എന്ന പേരില്‍ സര്‍ക്കാര്‍ വനിതാമതില്‍ തീര്‍ക്കുന്നത്. ഇത് ആചാരലംഘനമാണ് എന്ന് മനസ്സിലാക്കിയാണ് എന്‍എസ്എസ് വനിതാമതിലില്‍ നിന്നും വിട്ടു നില്‍ക്കുന്നത്.
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് മണ്ഡലകാലം അവസാനിക്കുന്നതിന്റെ തലേന്ന് വിശ്വാസികള്‍ അയ്യപ്പ ജ്യോതി തെളിയിച്ചത്. ശബരിമല കര്‍മ്മസമിതിയുടെ നേൃത്വത്തില്‍ നടന്ന പരിപാടി ഒരു പുണ്യകര്‍മ്മമാണെന്ന് തിരിച്ചറിഞ്ഞാണ് അതില്‍ പങ്കെടുക്കാന്‍ ആഹ്വാനം നല്‍കിയത്. എന്നാല്‍ ഔദ്യോഗികമായി എന്‍എസ്എസ് പങ്കെടുത്തുമില്ലെന്ന് എന്‍എസ്എസ് പറയുന്നു. കോടതിവിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ഭരണഘടനാ ബാധ്യതയുണ്ടെന്നായിരുന്നു ശബരിമല വിഷയത്തില്‍ ഇന്നലെ ബാലികൃഷ്ണപിള്ള പറഞ്ഞത്. അയ്യപ്പ ജ്യോതിയെ ബിജെപി സ്‌പോണ്‍സേര്‍ഡ് പരിപാടിയെന്നു പരിഹസിക്കുകയും വനിതാമതിലില്‍ കരയോഗത്തിലെ സ്ത്രീകളെയും കൈപിടുപ്പിക്കുമെന്നും പറഞ്ഞു.
from mangalam.com http://bit.ly/2AietQY
via IFTTT
No comments:
Post a Comment