എറണാകുളം-തൃശ്ശൂര്‍ പാതയിലെ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 19, 2018

എറണാകുളം-തൃശ്ശൂര്‍ പാതയിലെ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു

കൊച്ചി: തൃശ്ശൂർ-എറണാകുളം പാതയിൽ തടസ്സപ്പെട്ട റെയിൽ ഗതാഗതം പുനസ്ഥാപിച്ചു.എഞ്ചിൻ തകരാറിനെത്തുടർന്നും വൈദ്യുതി കമ്പി പൊട്ടിവീണതിനെത്തുടർന്നുമാണ് തൃശ്ശൂർ-എറണാകുളം പാതയിൽ ഇരു ദിശകളിലേക്കുമുള്ള ഗതാഗതം രണ്ടു മണിക്കൂറോളെം സ്തംഭിച്ചത്. എറണാകുളം-ഗുരുവായൂർ പാസഞ്ചർ ട്രെയിനിന്റെ എഞ്ചിനാണ് ചൊവ്വരയിൽ കേടായത്. ഇതേത്തുടർന്ന് തൃശ്ശൂർ ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെടുകയായിരുന്നു. ഇതോടൊപ്പം തന്നെ അങ്കമാലി സ്റ്റേഷനിൽ എറണാകുളം ഭാഗത്തേക്കുള്ള ട്രാക്കിലെ വൈദ്യുത ലൈനും പൊട്ടിവീണു. ഇതോടെ ഇരു വശത്തേക്കുമുള്ള ഗതാഗതവും തടസ്സപ്പെടുകയായിരുന്നു. ട്രെയിനുകൾ പിടിച്ചിട്ടതോടെ ആയിരക്കണക്കിന് യാത്രക്കാർ സ്റ്റേഷനുകളിൽ കുടുങ്ങിയിരുന്നു. പലരും യാത്രയ്ക്കായി മറ്റു മാർഗങ്ങൾ തേടി. content highlights:eranakulam-thrissur train service


from mathrubhumi.latestnews.rssfeed https://ift.tt/2R4IyNf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages