ന്യൂഡൽഹി: മാധ്യമപ്രവർത്തകരോട് സംസാരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി മടി കാണിക്കുന്നതിനെതിരെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. വിവാദ വിഷയങ്ങളിൽ മോദി പ്രതികരിക്കാതിരിക്കുമ്പോൾ തന്നെ ഒന്നും മിണ്ടാത്ത പ്രധാനമന്ത്രിയെന്ന് തന്നെ പരിഹസിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ചേയ്ഞ്ചിങ് ഇന്ത്യ എന്ന തന്റെ പുസ്തകം പ്രകാശിപ്പിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾ പറയുന്നത് ഞാൻ നിശ്ശബ്ദനായ പ്രധാനമന്ത്രിയായിരുന്നു എന്നാണ്. എന്നാൽ മാധ്യമപ്രവർത്തകരോട് സംസാരിക്കാൻ മടിയുള്ള പ്രധാനമന്ത്രിയായിരുന്നില്ല. ഞാൻ മാധ്യമങ്ങളോട് സംസാരിക്കാറുണ്ടായിരുന്നു.വിദേശ പര്യടനം കഴിഞ്ഞു വന്നാൽ സ്ഥിരമായി പത്രസമ്മേളനം വിളിക്കാറുമുണ്ടായിരുന്നു. 2014 ൽ അധികാരത്തിൽ വന്ന ശേഷം നരേന്ദ്രമോദി ഒറ്റ പത്രസമ്മേളനം പോലും വിളിച്ചിട്ടില്ലെന്നും മൻമോഹൻ പറഞ്ഞു. റഫാൽ അടക്കമുള്ള വിഷയങ്ങളിൽ നരേന്ദ്രമോദി പത്രസമ്മേളനം വിളിക്കാൻ കൂട്ടാക്കാത്തതിനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് മൻമോഹൻ വീണ്ടും മോദിക്കെതിരെ രംഗത്തെത്തിയത്. കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി ഈ വിഷയത്തിൽ നരേന്ദ്രമോദിയെ പരിഹസിച്ച കാര്യവും അദ്ദേഹം സൂചിപ്പിച്ചു. ഒരു പത്രസമ്മേളനം നടത്തി നോക്കൂ, തനിക്കു നേരെ ചോദ്യങ്ങൾ വരുന്നത് രസമുള്ള സംഗതിയായിരിക്കും എന്നാണ് രാഹുൽ ഈയിടെ ഹൈദരാബാദിൽ പറഞ്ഞത്. സാമ്പത്തിക ശാസ്ത്ര വിദഗ്ധൻ എന്ന നിലയിലും പത്തുവർഷം പ്രധാനമന്ത്രി എന്ന നിലയിലും മൻമോഹൻ സിങിന്റെ ജീവിത കഥ പറയുന്ന പുസ്തകമാണ് ചെയ്ഞ്ചിങ് ഇന്ത്യ. content highlights:I Wasnt Afraid Of Talking To The Press, unlike PM Modi says Manmohan Singh
from mathrubhumi.latestnews.rssfeed https://ift.tt/2QD1HXx
via
IFTTT
No comments:
Post a Comment