രുചികരമായ ഭക്ഷണം കഴിച്ചാല്‍ പോക്കറ്റ് കാലിയാകുമെന്നത് പലരും ആശങ്കപ്പെടുന്ന കാര്യമാണ്. എങ്കില്‍ ഭക്ഷണം കഴിച്ച് പോക്കറ്റ് വീര്‍ത്ത് ഒരാളുടെ കഥ അറിയാമോ ?. റിക്ക് ആന്റോഷ് എന്ന ന്യൂജേഴ്സിക്കാരനാണ് ഈ ഭാഗ്യവാന്‍. ഉച്ചയ്ക്ക് വിശന്നപ്പോള്‍ ഭക്ഷണം കഴിക്കാനായി റിക്ക് കയറിയത് ന്യൂയോര്‍ക്കിലെ ഗ്രാന്‍ഡ് സെന്‍ട്രല്‍ ഒയിസ്റ്റര്‍ ബാറിലാണ്. ചെന്നയുടന്‍ ഒയിസ്റ്റര്‍ (മുത്തുച്ചിപ്പി) പാന്‍ റോസ്റ്റ് കഴിക്കാനായി ഓര്‍ഡര്‍ ചെയ്തു. പിന്നെയാണ് സംഭവങ്ങള്‍ ഉണ്ടായത്.
ഭക്ഷണം കഴിച്ചു തുടങ്ങിയതോടെ റിക്ക് എന്തിലോ കടിച്ചു. പല്ല് പോയല്ലോ എന്ന് കരുതി നോക്കിയ റിക്ക് സത്യത്തില്‍ ഞെട്ടുകയാണ് ചെയ്തത്. മുത്തുച്ചിപ്പിക്കുള്ളില്‍ ഒളിഞ്ഞിരുന്ന അപൂര്‍വമായ മുത്താണ് റിക്കിന് ലഭിച്ചതെന്ന് പുറത്തെടുത്തപ്പോഴാണ് മനസ്സിലായത്. റിക്ക് ആന്റോഷിനു ലഭിച്ച മുത്തിന് അധികം വലിപ്പമൊന്നുമില്ല. പയറുമണിയുടെ ആകൃതിയിലുള്ള മുത്തിന് മുകളിലായി ചെറിയ കറുത്ത പാടുമുണ്ട്. മുത്തിനു മുകളിലുള്ള ചെറിയ കറുത്ത പാടുകള്‍ പലതും മായ്ക്കാന്‍ കഴിയുന്നവയാണെന്ന് മുത്ത് വ്യാപാരികള്‍ വ്യക്തമാക്കി. മുത്തിന്റെ കൃത്യമായ വില നിശ്ചയിക്കുന്നത് അതിന്റെ തിളക്കവും ആകൃതിയുമൊക്കെ അടിസ്ഥാനമാക്കിയാണ്.
റിക്കിന് ലഭിച്ച മുത്തിന്റെ മതിപ്പുവില ഏകദേശം രണ്ടരലക്ഷത്തിലധികമാണ്. ആയിരം രൂപയുടെ ഭക്ഷണം കഴിക്കാനിറങ്ങിയ റിക്ക് ആന്റോഷിനെ ഭാഗ്യദേവത കടാക്ഷിച്ചത് മുത്തിന്റെ രൂപത്തിലാണ്. റസ്റ്റോറന്റ് ജീവനക്കാരോട് അപ്പോഴൊന്നും പറഞ്ഞില്ലെങ്കിലും ഫോണ്‍ വിളിച്ച് റിക്ക് കാര്യങ്ങളന്വേഷിച്ചു. കഴിഞ്ഞ ഇരുപത്തിയെട്ട് വര്‍ഷത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് ഒയിസ്റ്ററിനുള്ളില്‍ നിന്ന് മുത്ത് ലഭിക്കുന്നതെന്ന് റിക്കിനോട് ജീവനക്കാര്‍ വ്യക്തമാക്കി. എന്തായാലും ഇനിയും ഇവിടെയെത്തി ഭാഗ്യം പരീക്ഷിക്കാന്‍ തന്നെയാണ് റിക്ക് ആന്റോഷിന്റെ തീരുമാനം.
from mangalam.com http://bit.ly/2rXPopF
via IFTTT
No comments:
Post a Comment