ഒരിച്ചിരി 'എലിയിറച്ചി' വരട്ടിയതോ കറിവെച്ചതോ ഇല്ലെങ്കില്‍ ഇവിടുത്തുകാര്‍ക്ക് ആഹാരം ഇറങ്ങില്ല; മസാല പുരട്ടിയ എലിയിറച്ചി കിലോ 200 രൂപ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 28, 2018

ഒരിച്ചിരി 'എലിയിറച്ചി' വരട്ടിയതോ കറിവെച്ചതോ ഇല്ലെങ്കില്‍ ഇവിടുത്തുകാര്‍ക്ക് ആഹാരം ഇറങ്ങില്ല; മസാല പുരട്ടിയ എലിയിറച്ചി കിലോ 200 രൂപ

കുമരികട്ട : എലി എന്ന് കേട്ടാല്‍ തന്നെ ഓടുന്നവരാണ് പലരും. എങ്കില്‍ കുറച്ച് കറി വെച്ചോ, വരട്ടിയോ തന്നാലോ ?. അയ്യേ...എന്ന് പറയാന്‍ വരട്ടെ. അസമിലെ കുമരികട്ടക്കാര്‍ക്ക് 'എലിയിറച്ചി' വരട്ടിയതോ കറി വച്ചതോ ഇല്ലെങ്കില്‍ സദ്യ പൂര്‍ത്തിയാകില്ല. ചിക്കനും മട്ടനും പോര്‍ക്കുമൊന്നും എലിയിറച്ചിക്ക് മുന്നില്‍ ഒന്നുമല്ലെന്നാണ് ഇവിടത്തുകാരുടെ പക്ഷം.

ഗ്രാമപ്രദേശങ്ങളിലെ തേയിലത്തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന ആദിവാസികള്‍ക്ക് ഇതൊരു പ്രധാന വരുമാനമാര്‍ഗം കൂടിയാണ്. ഒറ്റ രാത്രി കൊണ്ട് 10 മുതല്‍ 20 കിലോ വരെ എലിയിറച്ചി സമ്പാദിക്കാമെന്ന് ഇവര്‍ പറയുന്നു. മാര്‍ക്കറ്റില്‍ കിലോയ്ക്ക് 200 രൂപ വരെയാണ് ഇതിന് ഈടാക്കുക. കുമരികട്ടയിലെ മാംസ മാര്‍ക്കറ്റില്‍ എലിയിറച്ചിയോളം ഡിമാന്‍ഡ് ഉള്ള മറ്റൊരു ഇറച്ചിയില്ല.

തോട്ടങ്ങളില്‍ ജോലിയില്ലാത്തപ്പോള്‍ ആദിവാസികള്‍ എലിവേട്ടയ്ക്കിറങ്ങും. കൃഷിയിടങ്ങളാണ് പ്രധാന വേട്ടസ്ഥലം. മുള കൊണ്ടുണ്ടാക്കിയ കെണികള്‍ വൈകിട്ടോടെ കൃഷിയിടങ്ങള്‍ക്കടുത്തായി എലികള്‍ കഴിയുന്ന മാളങ്ങള്‍ക്ക് പുറത്ത് വയ്ക്കും. രാത്രിയില്‍ പുറത്തിറങ്ങുന്ന എലികള്‍ കെണിയില്‍ പെടും. കെണിയില്‍ പെട്ട് ചാകുന്ന എലികളെ മറ്റ് ജീവികള്‍ കൊണ്ടു പോകാതിരിക്കാന്‍ ഉറങ്ങാതെ കാത്തിരിക്കണം.

എലികളെ പിടിച്ച ശേഷം രോമം നീക്കം ചെയ്തും അല്ലാതെയുമെല്ലാം ചത്ത എലികളെ അങ്ങനെ നിരത്തിക്കിടത്തും. വാങ്ങാനെത്തുന്നവര്‍ക്ക് തെരഞ്ഞെടുത്ത് വാങ്ങാം. പിന്നെ വീട്ടില്‍ കൊണ്ടുപോയി തൊലിയുരിച്ച് ആവശ്യാനുസരണം കറി വച്ച് കഴിക്കാം. അടുത്തിടെയായി എലികള്‍ കൂടുതലായി പെരുകുന്നുണ്ടെന്നും എലിയിറച്ചി വില്‍പന പൊടിപൊടിക്കുന്നതാണ് തങ്ങളെ വിളനഷ്ടത്തില്‍ നിന്ന് രക്ഷപ്പെടുത്തുന്നതെന്നും ഇവിടുത്തെ കര്‍ഷകര്‍ പറയുന്നു.



from mangalam.com http://bit.ly/2GK0f0S
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages