കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ ശബരിമലയില്‍ പോകില്ലെന്ന് പറയുന്നവര്‍ മുന്നണിക്ക് ബാധ്യത - വി.എസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 28, 2018

കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ ശബരിമലയില്‍ പോകില്ലെന്ന് പറയുന്നവര്‍ മുന്നണിക്ക് ബാധ്യത - വി.എസ്

തിരുവനന്തപുരം: ഇടതുമുന്നണി വിപുലീകരണത്തിൽ അതൃപ്തി രേഖപ്പെടുത്തി ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ് അച്യുതാനന്ദൻ. വർഗീയവാദികൾക്കും സവർണ മേധാവിത്വമുള്ളവർക്കുമുള്ള ഇടത്താവളമല്ല എൽ.ഡി.എഫെന്നും കുടുംബത്തിൽ പിറന്ന സ്ത്രീകൾ ശബരിമലയിൽ പോകില്ലെന്നു പറയുന്നവർ മുന്നണിക്കു ബാധ്യതയാണെന്നും വി.എസ് കൂട്ടിച്ചേർത്തു. ആറ്റിങ്ങലിൽ പൊതുപരിപാടിക്കിടെയായിരുന്നു പ്രതികരണം. കാലഹരണപ്പെട്ട അനാചാരങ്ങളും സ്ത്രീവിരുദ്ധതയും സവർണ മേധാവിത്വവും ഉയർത്തിപ്പിടിക്കുന്നവർ, വർഗീയ കക്ഷികൾ തുടങ്ങിയവർക്കുള്ള ഇടത്താവളമല്ല ഇടതുപക്ഷ കൂട്ടായ്മളും മുന്നണികളുമെന്ന് വി എസ് പറഞ്ഞു. ആരെയും പേരെടുത്ത് പറയാതെയാണ് വി.എസ് വിമർശം ഉന്നയിച്ചത്. അതിനിടെ, വി.എസ്സിന്റെ പരാമർശത്തിന് മറുപടിയുമായി കേരള കോൺഗ്രസ് നേതാവ് ആർ ബാലകൃഷ്ണപിള്ള രംഗത്തെത്തി. താൻ സവർണരുടെയോ അവർണരുടെയോ ആളല്ലെന്നും വി.എസ്സിന്റെ പരാമർശത്തെപ്പറ്റി കൂടുതലൊന്നും അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കേരളാ കോൺഗ്രസ് (ബി), എൽ ജെ ഡി, ഐ എൻ എൽ, ജനാധിപത്യ കേരളാ കോൺഗ്രസ് എന്നീ പാർട്ടികളെയാണ് കഴിഞ്ഞദിവസം മുന്നണിയിലെടുത്തത്. content highlights:v s achuthanandan criticises ldf expansion


from mathrubhumi.latestnews.rssfeed http://bit.ly/2Q5QRnF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages