കോഴിക്കോട്: രാഷ്ട്രീയമായ വിയോജിപ്പ് നാടിന്റെ വികസനത്തിന് തടസ്സമാവരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ രാഷ്ട്രീയ പാർട്ടികളിൽ വിശ്വസിക്കുന്നവരാണ് നമ്മൾ എല്ലാവരും. എന്നാൽ ഓരോ രാഷ്ട്രീയ പാർട്ടിക്കും ഓരോ സർക്കാർ ഇവിടെയില്ല. പകരം എല്ലാവർക്കും കൂടി ഒരു സർക്കാരാണുള്ളത്. നാടിന്റെ വികസനത്തിന് സർക്കാർ ശ്രമിക്കുമ്പോൾ അതിന് എല്ലാവരും സഹകരിക്കുകയാണ് വേണ്ടതെന്നും കോഴിക്കോട് തൊണ്ടയാട് മേൽപ്പാലം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ നിന്ന് സ്ഥലം എം.പി എം.കെ രാഘവൻ, എം.കെ മുനീർ എം.എൽ.എ എന്നിവർ വിട്ടു നിന്നിരുന്നു. ഇക്കാര്യം പ്രത്യക്ഷമായി പറയാതെ അവരുടെ നിലപാടിനെ ചടങ്ങിൽ വിമർശിക്കുകയായിരുന്നു മുഖ്യമന്ത്രി. ചടങ്ങിൽ നിന്ന് വിട്ട് നിന്നത് സംബന്ധിച്ച് ഇരുവരുടേയും ഔദ്യോഗിക വിശദീകരണം ഒന്നും ലഭിച്ചില്ലെങ്കിലും ഇരുവർക്കും വേണ്ടത്ര പരിഗണന നൽകിയില്ല എന്നതാണ് ബഹിഷ്കരണത്തിന് കാരണമെന്നാണ് അറിയുന്നത്. എം.കെ മുനീർ എം.എൽ.എ ഉച്ചയ്ക്ക് 2.30 ന് വാർത്താ സമ്മേളനവും വിളിച്ചിട്ടുണ്ട്. ഇതിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇങ്ങനെയുള്ള വിമർശനങ്ങൾക്ക് പ്രാധാന്യമില്ലെന്നും സംസ്ഥാന-കേന്ദ്ര സർക്കാരുകൾ നടപ്പാക്കുന്ന പദ്ധതികളിൽ ഇത് വേഗത്തിലാക്കുക എന്ന ജോലിമാത്രമാണ് ജനപ്രതിനിധികൾക്കുള്ളതെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരിനെ മറികടന്ന് ചില എം.പിമാർ ഡൽഹിയിൽ ചെന്ന് ഇത്തരം കാര്യങ്ങളിൽ ഇടപെടാൻ ശ്രമിക്കുന്നത് അപഹാസ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാപ്രളയത്തിന്റെ ഭാഗമായി സംസ്ഥാനത്തെ റോഡുകളും പാലങ്ങളും പലതും തകർന്നിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ഇതിന്റെ പുനർനിർമാണത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്നോട്ട് പോവില്ല. നാടിന്റെ വികസനം ലക്ഷ്യമിട്ട് സർക്കാർ ആരംഭിച്ച പദ്ധതി ഉപേക്ഷിക്കില്ല. ഈ സാമ്പത്തിക വർഷം തന്നെ പണി പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് നഗര വികസനത്തിൽ സുപ്രധാന പങ്ക് വഹിക്കുന്ന തൊണ്ടയാട്, രാമനാട്ടുകര മേൽപാലങ്ങളുടെ ഉദ്ഘാടനമാണ് വെള്ളിയാഴ്ച മുഖ്യമന്ത്രി നടത്തിയത്. സർക്കാരിന് 17 കോടി ലാഭമുണ്ടാക്കിക്കൊടുത്ത് ഊരാലുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയാണ് പാലങ്ങളുടെ പണി പൂർത്തിയാക്കിയത്. ചടങ്ങിൽ ബി.ജെ.പി നേതാക്കൾ അടക്കമുള്ളവർക്കും ക്ഷണമുണ്ടായിരുന്നുവെങ്കിലും ഇവരും വിട്ടുനിൽക്കുകയായിരുന്നു. Content Highlights:CM Inaugurate Two Fly Over at Kozhikode
from mathrubhumi.latestnews.rssfeed http://bit.ly/2GJsahg
via
IFTTT
No comments:
Post a Comment