ഫ്‌ളെക്‌സ് കടയുടമയെ കൈയേറ്റം ചെയ്തിട്ടില്ലെന്ന് ശരത്ചന്ദ്ര പ്രസാദ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 28, 2018

ഫ്‌ളെക്‌സ് കടയുടമയെ കൈയേറ്റം ചെയ്തിട്ടില്ലെന്ന് ശരത്ചന്ദ്ര പ്രസാദ്

തിരുവനന്തപുരം: ഫ്ളക്സ് കടയുടമയ്ക്കു നേരെ താൻ കയ്യേറ്റം നടത്തിയിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് ശരത്ചന്ദ്ര പ്രസാദ്. ഫള്ക്സ് കടയുടമ സുരേഷിന് തന്നോട് വ്യക്തി വൈരാഗ്യമുണ്ടെന്നും അതിനാലാണ് ആരോപണമുന്നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരം കവടിയാറുള്ള പ്രിന്റ് വേൾഡ് എന്ന സ്ഥാപനത്തിന്റെ ഉടമ സുരേഷിനെ ശരത്ചന്ദ്ര പ്രസാദ് ആക്രമിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ശരത്ചന്ദ്ര പ്രസാദിന്റെ വിശദീകരണം. സംഭവത്തെ കുറിച്ചുള്ള ശരത്ചന്ദ്ര പ്രസാദിന്റെ ഭാഷ്യം ഇങ്ങനെ: വെള്ളിയാഴ്ച നടക്കേണ്ട ശലഭമേള പരിപാടിയുടെ ഒമ്പതുവേദികളിലേക്കുള്ള ഫ്ളക്സ് അടിക്കാൻ വ്യാഴാഴ്ച സുരേഷിന് പതിനായിരം രൂപ നൽകിയിരുന്നു. വ്യാഴാഴ്ച രാത്രി പന്ത്രണ്ടുമണിക്കുള്ളിൽ ഫ്ളക്സുകൾ തരാമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ നാലുമണി മുതൽ വിളിച്ചിട്ടും സുരേഷ് ഫോൺ എടുത്തില്ല. ഒരു തവണ ഫോൺ എടുത്തത് സുരേഷിന്റെ ഭാര്യയാണ്. സുരേഷ് വീട്ടിലില്ലെന്നും പുറത്തുപോയിരിക്കുകയാണന്നും പറഞ്ഞു. വരുമ്പോൾ താൻ വിളിച്ചിരുന്നെന്ന് പറയണമെന്ന് ആവശ്യപ്പെട്ടു. അര മണിക്കൂറിനു ശേഷം വിളിച്ചപ്പോൾ സുരേഷിന്റെ മകളാണ് ഫോൺ എടുത്തത്. അച്ഛൻ വാഹനമോടിക്കുകയാണെന്ന് ആ കുട്ടി പറഞ്ഞു. എന്നാൽ ഫോൺ ചെവിയിൽ വച്ചു കൊടുക്കാൻ പറഞ്ഞു. അച്ഛൻ തിരിച്ചു വിളിക്കുമെന്നായിരുന്നു ആ കുട്ടി അപ്പോൾ പറഞ്ഞത്. എന്നാൽ ആറയായിട്ടും സുരേഷ് തിരിച്ചു വിളിച്ചില്ല. തുടർന്ന് ഓഫീസിലെ ചില ആളുകളെ അയ്യായിരം രൂപയും കൊടുത്ത് അവിടേക്കു പറഞ്ഞുവിട്ടു.അവിടെ ചെന്ന അവർ, ഫ്ളക്സുകൾ അടിച്ചിട്ടില്ലെന്ന് തന്നെ വിളിച്ചു പറഞ്ഞു. ഫോൺ സുരേഷിനു കൊടുക്കാൻ അവരോടു പറഞ്ഞെങ്കിലും വാങ്ങാൻ സുരേഷ് തയ്യാറായില്ല. തുടർന്ന് താൻ സുരേഷിന്റെ കടയിലെത്തുകയും ഫ്ളക്സ് അടിച്ചു തരാൻ ആവശ്യപ്പെടുകയും ചെയ്തു. കൂടുതൽപണം നൽകാൻ തയ്യാറാണെന്നും പറഞ്ഞു. എന്നാൽ സുരേഷ് കൈ ചൂണ്ടിക്കൊണ്ട് മോശമായി സംസാരിക്കുകയാണ് ചെയ്തത്. തുടർന്നാണ് സുരേഷിന്റ കൈ തട്ടിമാറ്റിയതും അവിടെക്കിടന്ന കസേര എടുത്തെറിഞ്ഞതും. സ്ഥാപനത്തിൽ സിസിടിവി ക്യാമറയുണ്ടെന്ന് സുരേഷ് തന്നോടു പറഞ്ഞതായും ശരത്ചന്ദ്രപ്രസാദ് പറഞ്ഞു. അതേസമയം കുടിശ്ശിക തന്നുതീർക്കാത്തതിനാൽ ഫ്ളക്സ് അടിച്ചു നൽകാൻ തയ്യാറല്ലെന്നു പറഞ്ഞതിനാണ് ആക്രമണമെന്ന് സുരേഷ് പറഞ്ഞു. Read more...ഫള്ക്സിന് പണം ആവശ്യപ്പെട്ട കടയുടമയെ കോൺഗ്രസ് നേതാവ് ശരത് ചന്ദ്ര പ്രസാദ് ആക്രമിച്ചതായി പരാതി content highlights;sarath chandra prasad denies accusation of attack against flex shop owner


from mathrubhumi.latestnews.rssfeed http://bit.ly/2AkUnFI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages