മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തതിനെച്ചൊല്ലി വിവാദം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 28, 2018

മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തതിനെച്ചൊല്ലി വിവാദം

തിരുവനന്തപുരം: ലോക്സഭയിൽ കഴിഞ്ഞ ദിവസം നടന്ന മുത്തലാഖ് ബിൽ ചർച്ചയിൽ മലപ്പുറം എംപിയും മുസ്ലിം ലീഗ് നേതാവുമായപി.കെ.കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തതിനെ ചൊല്ലി വിവാദം മുറുകുന്നു. മുത്തലാഖ് ചർച്ചയിൽ പങ്കെടുക്കാതെ വിവാഹ പാർട്ടിയിൽ പങ്കെടുത്തതിലൂടെ കുഞ്ഞാലിക്കുട്ടി മുസ്ലിം സമുദായത്തെ വഞ്ചിച്ചെന്ന ആക്ഷേപവുമായി ഐഎൻഎല്ലുംഇടതുപക്ഷവും രംഗത്തെത്തി. നാട്ടിലെ തൊഴിലില്ലായ്മയും പട്ടിണിയും പ്രശ്നമില്ലാത്ത ലീഗ് എപ്പോഴും സമുദായവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. അങ്ങനെയുള്ള ലീഗിന്റെ പാർലമെന്ററി പാർട്ടി നേതാവാണ് സമുദായത്തെ ബാധിക്കുന്ന ഗുരുതരമായ ചർച്ചയിൽ അസാന്നിധ്യംകൊണ്ട് ശ്രദ്ധേയനായിരിക്കുന്നതെന്നും മന്ത്രി.കെ.ടി.ജലീൽ പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങൾ പറയാൻ സമയമുള്ള ആളുകളെ മത്സരിപ്പിക്കാൻ ലീഗ് ഇനിയെങ്കിലും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുമായുള്ള ലീഗിന്റെ ഒത്തുകളിയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ഐഎൻഎൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.കെ.അബ്ദുൾ അസീസ് പറഞ്ഞു. അവർ തമ്മിൽ ധാരണയുണ്ടാക്കിയിരുന്നു. ഉപരാഷ്ട്രതി തിരഞ്ഞെടുപ്പിലും വിമാനംവൈകിയെന്ന് പറഞ്ഞ് കുഞ്ഞാലിക്കുട്ടി വിട്ട് നിന്നിരുന്നു. ലീഗ് അംഗങ്ങൾ ഏകകണ്ഠമായി ഒരു തീരുമാനം എടുക്കേണ്ടയിടത്ത് കുഞ്ഞാലിക്കുട്ടി വിട്ട് നിൽക്കുകയും ഇ.ടി.മുഹമ്മദ് ബഷീർ ബില്ലിനെതിരെ വോട്ട് ചെയ്തെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായ വേളയിൽ വിഷയം ചർച്ചയാക്കാനാണ് ഇടതുപക്ഷത്തിന്റെ തീരുമാനം. അതേ സമയം പാർട്ടി നിലപാട് ഇ.ടി. പാർലമെന്റിൽ നന്നായി അവതരിപ്പിച്ചിട്ടുണ്ടെന്നാണ് ലീഗിന്റെ നിലപാട്. ഇക്കാര്യത്തിൽ കുഞ്ഞാലിക്കുട്ടി തന്നെ കൂടുതൽ വിശദീകരണം നൽകുമെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദും പറഞ്ഞു. Content Highlights: Triple Talaq Bill-loksabha-pk kunjalikkutty-muslim league-inl-kt jaleel


from mathrubhumi.latestnews.rssfeed http://bit.ly/2TfcvYy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages